ഷിക്കാഗോ മലയാളി അസോസിയേഷന്‍ കലാമേള: ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു
ഷിക്കാഗോ* ഷിക്കാഗോ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ഏപ്രില്‍ 20-ന് ശനിയാഴ്‌ച നടക്കുന്ന കലാമേളയുടെ ഒരുക്കങ്ങള്‍ വളരെയേറെ ഭംഗിയായി പുരോഗമിച്ചുകൊണ്ട ിരിക്കുന്നതായി ഭാരവാഹികള്‍ അറിയിച്ചു. ഷിക്കാഗോ സെന്റ് തോമസ് കത്തീഡ്രല്‍ പാരീഷ് ഹാളില്‍ വെച്ച് നടക്കുന്ന കലാമേളയില്‍ നാനൂറില്‍പ്പരം കലാകാരന്മാരും കലാകാരികളും അവരവരുടെ കഴിവുകള്‍ മാറ്റുരയ്‌ക്കും. അതുപോലെ ഈവര്‍ഷം പ്രത്യേകമായി ചെണ്ട മേള മത്സരവും നടത്തപ്പെടുന്നതാണ്. ചെണ്ട മേള വിജയിക്കും, സ്‌പെല്ലിംഗ് ബീ വിജയികള്‍ക്കും ക്യാഷ് അവാര്‍ഡ് നല്‍കുന്നതാണ്. കലാമേളയുടെ പ്രസംഗ മത്സരത്തിനുള്ള വിഷയങ്ങള്‍ വിവിധ പ്രായപരിധിയില്‍പ്പെട്ടവര്‍ക്ക് മുന്‍കൂട്ടി ഷിക്കാഗോ മലയാളി അസോസിയേഷന്‍ വെബ്‌സൈറ്റില്‍ നിന്നോ ഭാരവാഹികളില്‍ നിന്നോ ലഭ്യമാണ്.
ഷിക്കാഗോ മലയാളി അസോസിയേഷന്‍ ട്രഷറര്‍ ജോണ്‍സണ്‍ കണ്ണൂക്കാടന്‍ ചെയര്‍മാനും, ജോജോ വെങ്ങാന്തറ, രഞക്കജന്‍ ഏബ്രഹാം എന്നിവര്‍ കോ-ചെയര്‍മാന്‍മാരുമായ വിപുലമായ കമ്മിറ്റിയാണ് കലാമേളയ്‌ക്ക് നേതൃത്വം നല്‍കുന്നത്. ഏറ്റവും കൂടുതല്‍ പോയിന്റ് നേടുന്ന കലാകാരനും കലാകാരിക്കും റൈസിംഗ് സക്കറ്റാര്‍സിനും പ്രത്യേക സമ്മാനങ്ങള്‍ നലകുന്നതാരിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. മത്സരങ്ങളില്‍ പങ്കെടുക്കാന്‍ താത്‌പര്യമുള്ളവര്‍ എത്രയും വേഗം പേര് രജിസ്‌റ്റര്‍ ചെയ3393;ക.
കൂടുതല്‍ വിവരങ്ങള്‍ക്ക്: ജോണ്‍സണ്‍ കണ്ണൂക്കാടന്‍ (847 477 0564), ജോജോ വെങ്ങാന്തറ (847 323 6375), രഞക്കജന്‍ ഏബ്രഹാം (847 287 0661).
വാര്‍ത്ത: ജോയിച്ചന്‍ പുതുക്കുളം
https://www.facebook.com/Malayalivartha