ഗോപാല്‍ കൃഷ്ണയെ ഐയോവാ സംസ്ഥാന റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഉപാധ്യക്ഷനായി നിയമിച്ചു
ഐയോവാ : ഇന്ത്യന്‍ വംശജനും, ഹൈദരബാദില്‍ നിന്നുള്ള വ്യവസായിയുമായ ഗോപാല്‍കൃഷ്ണയെ ഐയോവാ സംസ്ഥാനത്തെ റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഉപാദ്ധ്യക്ഷനായി നിയമിച്ചു. നിലവിലുള്ള ഡാനി കരോളിനെ സംസ്ഥാന ഇലക്ഷന്‍ കമ്മിറ്റി ചെയര്‍മാനായി നിയമിച്ചതിനെ തുടര്‍ന്ന് ഒഴിവുവന്ന സംസ്ഥാനത്താണ് ഗോപാല്‍ കൃഷ്ണയെ നിയമിച്ചത്. 1969 ല്‍ അമേരികയില്‍ എത്തിയ ഗോപാല്‍കൃഷ്ണ റിപ്പബ്ലിക്കന്‍ സെന്റര്‍ കമ്മിറ്റിയിലേക്ക് ഏഴു തവണ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ബഡ്ജറ്റ് ഓര്‍ഗനൈസേഷന്‍ കമ്മറ്റി ചെയര്‍മാന്‍ സ്ഥാനത്തും ഗോപാല്‍ കൃഷ്ണ പ്രവര്‍ത്തിച്ചിരുന്നു. ഉസ്മാനിയ യൂണിവേഴ്‌സിറ്റിയില്‍നിന്ന് ഇലക്ട്രിക്ക് എന്‍ജിനീയറിങ്ങ് ബിരുദവും, കാന്‍സസ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബിരുദാനന്തരബിരുദവും നേടിയിട്ടുള്ള ഗോപാല്‍കൃഷ്ണ ഡ്രാക്ക് യൂണിവേഴ്‌സിറ്റിയില്‍ നിന്നും എം.ബി.എ.യും നേടിയിട്ടുണ്ട്. കൃഷ്ണ എന്‍ജിനീയറിംഗ് കണ്‍സല്‍ട്ടന്റ് കമ്പനിയുടെ പ്രസിഡാണ്. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍ കൂടുതല്‍ വോട്ടര്‍മാരെ റജിസ്റ്റര്‍ ചെയ്യിക്കുക എന്നതാണ് പ്രധാന ലക്ഷ്യമെന്ന് അധികാരം ഏറ്റെടുത്തതിനുശേഷം നടത്തിയ പ്രസ്താവനയില്‍ ഗോപാല്‍ കൃഷ്ണ പറഞ്ഞു. അടുത്തവരുന്ന അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഐയോവ സംസ്ഥാനത്തു റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കു ശക്തമായ മുന്നേറ്റം നടത്തുന്നതിന് ഗോപാല്‍ കൃഷ്ണയുടെ നിയമനം ഇടയാക്കും എന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ കണക്കുകൂട്ടുന്നത്.
വാര്‍ത്ത അയച്ചത്: പി.പി.ചെറിയാന്‍
https://www.facebook.com/Malayalivartha