അജപാലന സമിതി ആദ്യയോഗം ചേര്‍ന്നു
ന്യൂയോര്‍ക്: അമേരിക്കയിലെ മലങ്കര സഭയുടെ അജപാലന സമമിതിയുടെ ഈവര്‍ഷത്തെ ആദ്യയോഗം ന്യൂയോര്‍ക്കിലെ എറ്റ്‌സാര്‍ക്കേറ്റ് ചാന്‍സറിയില്‍ ഏപ്രില്‍ അഞ്ച് ശനിയാഴ്ച തോമസ് മാര്‍ യൗസേബിയോസ് മെത്രാപ്പോലീത്തയുടെ അധ്യക്ഷതയില്‍ചേര്‍ന്നു. 40 അംഗങ്ങള്‍ പങ്കെടുത്തു. എറ്റ്‌സാര്‍ക്കേറ്റിന്റെ പുതിയ നിയമാവലി, ഈ വര്‍ഷത്തെ ഫാമിലി കോണ്‍ഫറന്‍സ്, അടുത്ത വര്‍ഷത്തെ മലങ്കര കാത്തലിക് കണ്‍വെന്‍ഷന്‍ എന്നിവ ചര്‍ച്ചചെയ്തു. എറ്റ്‌സാര്‍ക്കേറ്റ് വികാരി ജനറല്‍ മോണ്‍ . പീറ്റര്‍ കോച്ചേരി പാസ്റ്ററല്‍ കൗണ്‍സില്‍ അംഗങ്ങള്‍ക്ക് സ്വാഗതം ആശംസിച്ചു. തുടര്‍ന്ന് വിഷയാവതരണവും ചര്‍ച്ചയും നടന്നു. എറ്റ്‌സോര്‍ക്കേറ്റ് വിശ്വാസ പരിശീലന കാര്യാലയത്തിന്റെ സമ്മാന പ്രഖ്യാപനം ഡയറക്ടര്‍ഫാ. മാത്യു പെരുമ്പള്ളിക്കുന്നേല്‍ നിര്‍വഹിച്ചു. കണ്‍വെന്‍ഷനുവേണ്ടി താത്കാലിക കമ്മിറ്റിയെ നിയോഗിച്ചു. ആല്‍ബനിയില്‍നിന്നും റെനി ജോസ് എന്ന യുവാവിനെ കാണാതായ സംഭവത്തില്‍ യോഗം ദു:ഖം രേഖപ്പെടുത്തി. പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ഫിലിപ്പ് ജോണ്‍ നന്ദി രേഖപ്പെടുത്തി.
വാര്‍ത്ത അയച്ചത്: മോഹന്‍ വര്‍ഗീസ്
https://www.facebook.com/Malayalivartha