ഫ്‌ളോറിഡ ഹിന്ദു കോണ്‍ഫറന്‍സ് സമാപിച്ചു
കേരളാ ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ഫ്‌ളോറിഡ റീജിയണല്‍ കോണ്‍ഫറന്‍സ് ഒത്തൊരുമയാലും അച്ചടക്കത്തോടെയുള്ള ഒരുദിനം മുഴുവന്‍ നീണ്ടുനിന്ന പരിപാടികളാലും ശ്രദ്ധേയമായി.
അസോസിയേഷന്‍ ഓഫ് താമ്പാ ഹിന്ദു മലയാളി (ആത്മ) ആതിഥേയത്വം വഹിച്ച കോണ്‍ഫറന്‍സില്‍ ഫ്‌ളോറിഡയില്‍ നിന്നുള്ള മറ്റ് മലയാളി ഹിന്ദു സംഘടനകളായ കേരളാ ഹിന്ദൂസ് ഓഫ് സൗത്ത് ഫ്‌ളോറിഡയും (കെ.എച്ച്.എസ്.എഫ്), ഓര്‍ലാന്റോ ഹിന്ദു മലയാളിയും (ഓം) സജീവമായി പങ്കുചേര്‍ന്നു.
രാവിലെ പത്തുമണിക്ക് നടന്ന കൊടിയേറ്റത്തോടെ പരിപാടികള്‍ ആരംഭിച്ചു. മുഖ്യാതിഥി രാഹുല്‍ ഈശ്വര്‍, കെ.എച്ച്.എന്‍.എ പ്രസിഡന്റ് ടി.എന്‍. നായര്‍, ആത്മ പ്രസിഡന്റ് ടി. ഉണ്ണികൃഷ്‌ണന്‍, കെ.എച്ച്.എസ്.എഫ് പ്രസിഡന്റ് രാജ്‌കുമാര്‍, കെ.എച്ച്.എന്‍.എ വൈസ് പ്രസിഡന്റ് സുരേന്ദ്രന്‍ നായര്‍, മുന്‍ കെ.എച്ച്.എന്‍.എ ട്രസക്കറ്റി ബോര്‍ഡ് ചെയര്‍മാന്‍ ഉദയഭാനു പണിക്കര്‍, കെ.എച്ച്.എന്‍.എ വനിതാഫോറം ചെയര്‍പേഴ്‌സണ്‍ നിഷാ പിള്ള എന്നിവര്‍ ചേര്‍ന്ന് ദീപം തെളിയിച്ച് പരിപാടികള്‍ ഔപചാരികമായി ഉദ്‌ഘാടനം ചെയ്‌തു.
മുഖ്യാതിഥി രാഹുല്‍ ഈശ്വര്‍ ഹൈന്ദവ സമൂഹത്തിന് ഒരു ഹ്യൂമന്‍ റിസോഴ്‌സ് വിംഗാണ് അടിയന്തരമായി വേണ്ട തെന്നും, ആ വിംഗ് ആത്മീയ വിദ്യാഭ്യാസം, പ്രീ മാരിറ്റല്‍ എഡ്യൂക്കേഷന്‍, പേരന്റിംഗ് എന്നിവയിലേക്കാണ് കൂടുതല്‍ ശ്രദ്ധ ചെലുത്തേണ്ടതെന്നും സൂചിപ്പിച്ചു. ക്രിസ
https://www.facebook.com/Malayalivartha