യു.എസില്‍ വീണ്ടും തോക്കുകള്‍ ശബ്ദിക്കുന്നു, കോടതി സമുശ്ചയത്തില്‍ രണ്ട് സ്ത്രീകളെ വെടിവച്ച് കൊന്നു
തോക്കുകളുടെ ലൈസന്‍സ് പരിമിതപ്പെടുത്തണമെന്നുള്ള ആവശ്യത്തിന് പിന്‍ബലം നല്‍കിക്കൊണ്ട് യു.എസില്‍ വീണ്ടും വെടിവയ്പ്പ്. വാഷിങ്ടണിലെ തിരക്കേറിയ കോടതിയിലാണ് ആക്രമണം നടന്നത്. ഡെലാവറിയിലെ കോടതി സമുശ്ചയത്തില്‍ അതിക്രമിച്ച് കയറിയ അക്രമി രണ്ട് സ്ത്രീകളെ കൊലപ്പെടുത്തി. തുടര്‍ന്ന് സുരക്ഷാ സേനയെത്തി അക്രമിയെ വെടിവച്ച് വീഴ്ത്തി. അക്രമി ഉള്‍പ്പെടെ മൂന്ന് പേരാണ് കൊല്ലപ്പെട്ടത്. രണ്ട് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിക്കു പറ്റി.
https://www.facebook.com/Malayalivartha