ഐ.എന്‍ .ഒ.സി (ഐ) ക്ക് പുതിയ നേതൃത്വം
ഐ.എന്‍.ഒ.സി (ഐ) ക്ക് പുതിയ ദേശീയ നേതൃത്വം നിലവില്‍ വന്നു. ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ് കോണ്‍ഗ്രസിന്റെ പുതിയ പ്രസിഡന്റായി ശുദ്ധ് പ്രകാശ് സിംഗ് ചുമതലയേറ്റു. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ പ്രവര്‍ത്തകരും അനുഭാവികളും ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന സംഘടനയാണ് ഐ.എന്‍.ഒ.സി.
ശുദ്ധ് പ്രകാശ് സിംഗ് (പ്രസിഡന്റ്), ചാക്കോട് രാധാകൃഷ്ന്‍ (എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ്), മൊഹീന്ദര്‍ സിംഗ് (നാഷണല്‍ വൈസ് പ്രസിഡന്റ്), കളത്തില്‍ വര്‍ഗീസ് (വൈസ് പ്രസിഡന്റ്), രവി ചോപ്ര (വൈസ് പ്രസിഡന്റ്), കന്‍വാള്‍ ബ്രാ (ജനറല്‍ സെക്രട്ടറി), ഹര്‍ഭജന്‍ സിംഗ് (ജനറല്‍ സെക്രട്ടറി), മോഹന്‍ വാഞ്ചു (ട്രഷറര്‍), സബീന അലി (ജോ. ട്രഷറര്‍). ഇവരെ കൂടാതെ ദേശീയ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായി ജൂണ്‍ ക്വാസി, ഡോ. രാജ് ഭയാനി, സുമന്‍ നാഗ്പാല്‍, ബുദ്ധ് പ്രകാശ് സിംഗ്, ദീപക് ബന്‍സാല്‍, ഹരീഷ് അറോറ, സര്‍ബിജിത് സിംഗ്, ജസ്വന്ത് ബുളാര്‍ എന്നിവരെ തെരഞ്ഞെടുത്തു.
ഐ.എന്‍.ഒ.സി ഫോറിന്‍ അഫേയേഴ്‌സ് കമ്മിറ്റി ചെയര്‍മാന്‍ ഡോ. കരണ്‍സിംഗ് എം.പിയുടെ അംഗീകാരത്തോടെ പ്രവര്‍ത്തിക്കുന്ന ഏക സംഘടനയാണ് ഐ.എന്‍.ഒ.സി. (ഐ). ദേശീയ കമ്മിറ്റി പ്രവര്‍ത്തിക്കുന്നത് ഭാരവാഹികളെ കൂടാതെ, കമ്മിറ്റി അംഗങ്ങളും, പത്ത് ബോര്‍ഡ് ഓഫ് ഡയറക്‌ടേഴ്‌സും ചേര്‍ന്ന് 27 അംഗ കമ്മിറ്റിയാണ് ദൈനംദിന പ്രവര്‍ത്തിക്കുന്നത്. ശുദ്ധ് പ്രകാശ് സിംഗ് പഞ്ചാബ് സ്വദേശിയും കോണ്‍ഗ്രസിന്റെ ദീര്‍ഘകാല പ്രവര്‍ത്തകനുമാണ്. വിവിധ ദേശീയ സംഘടനകളുടെ സാരഥ്യം വഹിക്കുന്നു. പ്രമുഖ വ്യവസായ ഗ്രൂപ്പായ ജെ. ഗ്രൂപ്പ് ചെയര്‍മാനാണ്.
എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ചാക്കോട് രാധാകൃഷ്ണന്‍ സീനിയര്‍ കോണ്‍ഗ്രസ് നേതാവും, സ്ഥാപക നേതാവും കൂടിയാണ്. കളത്തില്‍ വര്‍ഗീസ് കേരള ചാപ്റ്റര്‍ പ്രസിഡന്റും, ഡെമോക്രാറ്റിക് പാര്‍ട്ടി നാസ്സു കൗണ്ടി വൈസ് ചെയര്‍മാനുമാണ്. ഗവണ്‍മെന്റ് തലത്തിലും വിവിധ രംഗങ്ങളിലും നേതൃസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന വര്‍ഗീസ് കളത്തില്‍ മികച്ച സംഘാടകനുമാണ്. ഐ.എന്‍.ഒ.സി കേരള ജനറല്‍ സെക്രട്ടറി ജോബി ജോര്‍ജ് അറിയിച്ചതാണിത്.
വാര്‍ത്ത അയച്ചത്: ജോയിച്ചന്‍ പുതുക്കുളം
https://www.facebook.com/Malayalivartha