ഗോപിനാഥിനും ഭാര്യ ശാന്തയ്ക്കും യാത്രയയപ്പ് നല്‍കി
നായര്‍ ബനവലന്റ് അസോസിയേഷന്റെ മുന്‍ പ്രസിഡന്റും ഇപ്പോഴത്തെ ഓഡിറ്ററുമായ ഗോപിനാഥ് കുന്നത്തിനും ഭാര്യക്കും ന്യൂയോര്‍ക്കിലെ ബ്രാഡോക്ക് അവന്യുവിലുള്ള നായര്‍ ബനവലന്റ് അസോസിയേഷന്റെ ആസ്ഥാനത്ത് വെച്ച് യാത്രയയപ്പ് നല്‍കി.
എന്‍.ബി.എ.യിലെ നിരവധി അംഗങ്ങളും സുഹൃത്തുക്കളും പങ്കെടുത്ത ഈ ചടങ്ങില്‍ പ്രസിഡന്റ് വനജ നായര്‍ അധ്യക്ഷത വഹിച്ചു. രഘുവരന്‍ നായര്‍, ചടങ്ങില്‍ പങ്കെടുത്തവരെല്ലാവരും അദ്ദേഹത്തിനും ഭാര്യക്കും ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. ചടങ്ങില്‍ അദ്ദേഹത്തോടുള്ള ആദരസൂചകമായി ഒരു ഫലകം നല്‍കി.
മറുപടി പ്രസംഗത്തില്‍ ഗോപിനാഥ് കുന്നത്തും ഭാര്യ ശാന്തയും ഏവര്‍ക്കും നന്ദി പറയുകയും അസോസിയേഷന് 501 ഡോളര്‍ സംഭാവന നല്‍കുകയും ചെയ്തു.
വാര്‍ത്ത അയച്ചത് : മൊയ്തീന്‍ പുത്തന്‍ചിറ
https://www.facebook.com/Malayalivartha