ക്‌നാനായ കണ്‍വന്‍ഷനില്‍ മുതിര്‍ന്നവര്‍ക്കായി വിവിധ പരിപാടികള്‍
വടക്കേ അമേരിക്കയിലെ ക്‌നാനായ കണ്‍വന്‍ഷനില്‍ 50 വയസ്സിനുമുകളില്‍ പ്രായമായവര്‍ക്കായി പുതുമയാര്‍ന്നതും വ്യത്യസ്തവുമായ വിവിധ പരിപാടികള്‍ അണിഞ്ഞൊരുങ്ങുന്നു. ലോക പ്രശസ്തമായ മക്കോര്‍മിക് കണ്‍വന്‍ഷന്‍ സെന്ററില്‍ ജൂലൈ ആദ്യവാരം നടക്കുന്ന കണ്‍വന്‍ഷനില്‍ റിട്ടയര്‍മെന്റും അതിനുശേഷമുള്ള ജീവിതവും എങ്ങനെ സുന്ദരമാക്കാം എന്ന വിഷയത്തെ സംബന്ധിച്ച് ആധികാരികമായ വിശകലനങ്ങള്‍ നടത്തുന്നു.
വിശ്രമജീവിതം എങ്ങനെ ആരോഗ്യകരമായും ആനന്ദകരമായും ചെലവഴിക്കാം, തങ്ങളുടെ ഉത്തരവാദിത്വങ്ങളില്‍നിന്നും വിടുതലായി കുടുംബാംഗങ്ങളുമൊത്ത് എങ്ങനെ ഉല്ലാസപ്രദമായി കഴിഞ്ഞുകൂടാം, മുന്‍കാല സുഹൃത്തുക്കളും കുടുംബാംഗങ്ങളുമായുള്ള ബന്ധം എങ്ങനെ ഊഷ്മളമാക്കാം, സാമൂഹിക കാര്യങ്ങളില്‍ എങ്ങനെ സംവദിക്കാം, പ്രാദേശികമായ കൂട്ടായ്മകള്‍ എങ്ങനെ രൂപപ്പെടുത്താം, അവയെ എങ്ങനെ പരിപോഷിപ്പിക്കാം തുടങ്ങി വിശ്രമ ജീവിതത്തിലേക്ക് കടന്നുവരുന്നവരുടെ മനസ്സില്‍ ഉരുത്തിരിഞ്ഞുവരുന്ന അനേകം ചോദ്യങ്ങള്‍ക്ക് പ്രായോഗികമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ സ്വരുക്കൂട്ടുന്നതിനായി ക്‌നാനായ കണ്‍വന്‍ഷനില്‍ അവസരമൊരുക്കുന്നു.
ഈ വിഷയങ്ങളില്‍ വിശദമായ ചര്‍ച്ചകളും സംവാദങ്ങളും ക്‌നാനായ കണ്‍വന്‍ഷനില്‍ സംഘടിപ്പിക്കുന്നു. ക്‌നാനായ കണ്‍വന്‍ഷനില്‍ പങ്കെടുക്കുന്ന 50 വയസ്സിന് മുകളില്‍ പ്രായമുള്ള എല്ലാവരും ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ഈ പരിപാടിയുടെ കോര്‍ഡിനേറ്റേഴ്‌സായ മാത്യു ജോണ്‍ പടിഞ്ഞാറേലും, ചാക്കോ പൂവത്തിങ്കലും, ലൂക്കോസ് മാളിയേക്കലും അഭ്യര്‍ത്ഥിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് മാത്യു ജോണ്‍ പടിഞ്ഞാറേല്‍ ( 847 967 8961), ചാക്കോ പൂവത്തിങ്കല്‍ (630 222 0566), ലൂക്കോസ് മാളിയേക്കല്‍ (516 364 4805) എന്നിവരുമായി ബന്ധപ്പെടുക.
വാര്‍ത്ത അയച്ചത്: സൈമണ്‍ മുട്ടത്തില്‍
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha