ഹരിതഗൃഹപ്രഭാവം കുറയ്ക്കാന്‍ പുതിയ പദ്ധതികളുമായി ഒബാമ
പരിസ്ഥിതി സംരക്ഷണത്തിന്റെ ഭാഗമായി രാജ്യത്തെ ഹരിതഗൃഹപ്രഭാവം കുറയ്ക്കാന്‍ പുതിയപദ്ധതികളുമായി അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ. കല്‍ക്കരി ഉപയോഗിച്ചുള്ള ഊര്‍ജോല്പാദനകേന്ദ്രങ്ങള്‍ക്ക് പുതിയ നിബന്ധനകള്‍ ഏര്‍പ്പെടുത്തുക വഴി, കാര്‍ബണ്‍ ഡൈ ഓക്‌സൈഡിന്റെ ബഹിര്‍ഗമനം വന്‍തോതില്‍ കുറയ്ക്കുകയാണ് ഒബാമയുടെ ലക്ഷ്യം. എന്നാല്‍, രാജ്യത്തിനകത്ത് നിന്ന് തന്നെ ഇതിനെതിരെ എതിര്‍പ്പും ശക്തമാണ്.
ആഗോളതാപനത്തിന്റെ ഫലമായി സമുദ്രനിരപ്പ് ക്രമാതീതമായി ഉയരുകയും അന്തരീക്ഷതാപനില അപകടകരമാം വിധം വര്‍ധിക്കുകയും ചെയ്തുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ്, രാജ്യത്തെ കാര്‍ബണ്‍ഡെ ഓക്‌സൈഡ് അടക്കമുള്ള ഹരിതഗൃഹവാതകങ്ങളുടെ ബഹിര്‍ഗമനം കുറയ്ക്കുന്നതിന് പുതിയ നടപടി ഒബാമ കൈക്കൊണ്ടിരിക്കുന്നത്. പരിസ്ഥിതി ദിനത്തിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെയാണ് കല്‍ക്കരി ഉപയോഗിച്ചുള്ള ഊര്‍ജോല്പാദനകേന്ദ്രങ്ങളെ നിയന്ത്രിക്കാന്‍ പുതിയ നിയമങ്ങള്‍ നിലവില്‍ വരുന്നത് എന്നതും ശ്രദ്ധേയമാണ്. ഈ നീക്കത്തിലൂടെ 2030ഓടെ കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് ബഹിര്‍ഗമനം 30 ശതമാനമാക്കി കുറയ്ക്കുകയാണ് ഒബാമയുടെ ലക്ഷ്യം.
2009ല്‍ കോപ്പന്‍ഹേഗന്‍ ഉച്ചകോടിയിലെ തന്റെ പ്രഖ്യാപനത്തിന്റെ ചുവട് പിടിച്ചാണ് ഒബാമയുടെ നീക്കം. 2020ഓടെ അമേരിക്കയിലെ കാര്‍ബണ്‍ തോത് 17 ശതമാനമാക്കി കുറയ്ക്കുമെന്നായിരുന്നു ആ പ്രഖ്യാപനം. എന്നാല്‍,ഊര്‍ജോല്പാദന കേന്ദ്രങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താനുള്ള തീരുമാനത്തിനെതിരെ പ്രതിപക്ഷ പ്രതിഷേധം ശക്തമാണ്. 2010ലെ സുപ്രീംകോടതി ഉത്തരവ് പ്രകാരം ഇത്തരം കാര്യങ്ങളില്‍ തീരുമാനമെടുക്കാന്‍ പരിസ്ഥിതി സംരക്ഷമ ഏജന്‍സിക്ക് സ്വമേധയാ കഴിയും. ഒബാമയുടെ തീരുമാനത്തെ പ്രതീക്ഷയോടെയാണ് ഐക്യരാഷ്ട്രസംഘടന വിലയിരുത്തുന്നത്. ഉയര്‍ത്തേണ്ടത് നിങ്ങളുടെ ശബ്ദമാണ്,സമുദ്രനിരപ്പല്ല എന്നതാണ് ഇത്തവണത്തെ പരിസ്ഥിതി ദിന സന്ദേശം.
https://www.facebook.com/Malayalivartha