കേളി കലാതിലകപ്പട്ടം സപ്താരാമന് നമ്പൂതിരിയ്ക്ക്
ആദ്യമായി കേളി കലാമേള കലാതിലകപ്പട്ടം അയര്‍ലന്‍ഡിന് നേടിക്കൊടുത്ത സപ്താരാമന്‍ നമ്പൂതിരി ഐറീഷ് മലയാളികളുടെ അഭിമാനം.
സ്വിറ്റ്‌സര്‍ലന്‍ഡിലെ സൂറിച്ചില്‍ ഇക്കഴിഞ്ഞ ശനി, ഞായര്‍ ദിവസങ്ങളില്‍ നടന്ന കേളി കലാമേളയില്‍ സീനിയര്‍ വിഭാഗത്തിലെ കുട്ടികളെ പോയിന്റ് നിലയില്‍ ഏറെ പിന്തള്ളിയാണ് ജൂനിയര്‍ വിഭാഗത്തിലെ സപ്തരാമന്‍ ഏറെ തിളക്കമാര്‍ന്ന സൂര്യാ ഇന്ത്യാ കേളി കലാതിലകപ്പട്ടം സ്വന്തമാക്കിയത്. ഭരതനാട്യം, നാടോടിനൃത്തം, പ്രസംഗം എന്നീ ഇനങ്ങളില്‍ ഒന്നാം സ്ഥാനവും മോഹിനിയാട്ടത്തില്‍ രണ്ടാം സ്ഥാനവും നേടി ഉയര്‍ന്ന പോയിന്റ് നില കരസ്ഥമാക്കിയത്, മേളയിലെ സ്ഥിരം കലാതിലക ജേതാക്കളായ സ്വിറ്റ്‌സര്‍ലന്‍ഡിനെയും, ഓസ്ട്രിയയേയും ഏറെ അമ്പരിപ്പിച്ചു.
മാതാപിതാക്കളുടെ പ്രോത്സാഹനം ഒന്നുമാത്രമാണ് തന്നെ ഈ തലത്തില്‍ എത്തിച്ചതെന്ന് ഈ കൊച്ചുകലാകാരി മനസ്സുതുറക്കുന്നു. ഡബ്ലിന്‍ മാറ്റര്‍ ഹോസ്പിറ്റലിലെ നേഴ്‌സായ ബിന്ദു രാമന്റേയും, ഇടശ്ശേരി രാമന്‍ നമ്പൂതിരിയുടേയും മൂത്തമകളാണു സപ്ത. മേളയോടനുബന്ധിച്ച് കൊച്ചുകുട്ടികള്‍ക്കായി നടത്തിയ കഥപറച്ചില്‍ മത്സരത്തിലും ഒന്നാം സ്ഥാനം കരസ്ഥമാക്കിയത് സപ്തയുടെ കുഞ്ഞനുജത്തി സ്വരരാമന്‍ നമ്പൂതിരി എന്നുള്ളതും മലയാളികള്‍ക്ക് ഏറെ സന്തോഷം നല്‍കുന്ന കാര്യമാണ്. കേളി കലാതിലകപ്പട്ടം സ്വന്തമാക്കിയെങ്കിലും ഇനിയും ഏറെ ഉയരങ്ങള്‍ കീഴടക്കാനുള്ള തന്റെ പരിശ്രമങ്ങള്‍ തുടരുമെന്നും എല്ലാവരുടെയും പ്രാര്‍ത്ഥനയും പ്രോത്സാഹനവും തുടര്‍ന്നും ഒപ്പം ഉണ്ടാകണമെന്നും സപ്ത പറഞ്ഞു.
https://www.facebook.com/Malayalivartha