ഡാന്‍സിംഗ് ഡാംസല്‍സ് ഡാന്‍സ് ഫെസ്റ്റ് ഒക്ടോബര്‍ 18 ന്
ഡാന്‍സിംഗ് ഡാംസല്‍സ് സംഘടിപ്പിക്കുന്ന 'ഡി ഡി ഡാന്‍സ് ഫെസ്റ്റ് ' ഒക്ടോബര്‍ 18 ശനി വൈകുന്നേരം 6 ന് ഓക്ക് വില്ലിലുള്ള ദി മീറ്റിംഗ് ഹൗസില്‍ നടക്കും. ഫെസ്റ്റിന്റെ കിക്കോഫ് സരിഗ കനേഡിയന്‍ സ്‌കൂള്‍ ഓഫ് ഇന്ത്യന്‍ മ്യൂസിക് സ്ഥാപകനും വയലിന്‍ സംഗീതജ്ഞനും അഭയദേവിന്റെ കൊച്ചുമകനുമായ ജയദേവന്‍ നായര്‍ നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു.
എറ്റൊബിക്കോക്കിലുള്ള വുഡ്‌ബൈന്‍ ബാങ്കറ്റ് ഹാളില്‍ നടന്ന ചടങ്ങില്‍ സാംസ്‌കാരിക സംഘടനാ നേതാക്കളായ ബോബി സേവ്യര്‍, ടോമി കൊക്കാട്, തോമസ് കെ തോമസ്, സുദര്‍ശന്‍ മീനാക്ഷി സുന്ദരം, ഗീതാ ശങ്കരന്‍, മേഴ്‌സി ഇലഞ്ഞിക്കല്‍, ജോബ്‌സണ് ഈശോ, മൃദുല മേനോന്‍, സീമ ശ്രീകുമാര്‍ എന്നിവര്‍ സംബന്ധിച്ചു . വിവിധ ഡാന്‍സ് സ്‌കൂളുകളെ പ്രതിനിധീകരിച്ച് പ്രീത കണ്ടന്‍ചാത്ത, ഗായത്രി ദേവി വിജയകുമാര്‍, മാല പിഷാരടി, രണ്ജി തായ, ബാഷ ജൈലാനി, സുജാത ഗണേഷ്, ഹരികിഷന്‍ എസ് നായര്‍ എന്നിവരും പങ്കെടുത്തു.
സ്ത്രീകളുടെ ദാരിദ്ര്യ നിര്‍മാര്‍ജനം ലക്ഷ്യമിട്ടുകൊണ്ടുള്ള ഈ ധനസമാഹരണ പരിപാടിയില്‍ 100,000 ഡോളര്‍ സമാഹരിക്കാനാണ് പദ്ധതിയിട്ടിരിക്കുന്നത്. ടിക്കറ്റ് വില്‍പനയിലൂടെയും സ്‌പോണ്‌സര്‍ ഷിപ്പിലൂടെയും മാത്രമാണ് തുക കണ്ടെത്തുന്നതെന്നും സംഭാവനകള്‍ സ്വീകരിക്കുന്നതല്ലെന്നും മാനേജിംഗ് ഡയറക്ടര്‍ മേരി അശോക് അറിയിച്ചു.
https://www.facebook.com/Malayalivartha