കുട്ടികള്‍ക്കായി ആത്മീയ വിരുന്നൊരുക്കി ശാലോം
രണ്ടുമാസത്തിലധികം നീണ്ടുനില്‍ക്കുന്ന മധ്യവേനല്‍ അവധിക്കാലം കുട്ടികള്‍ക്ക് എങ്ങനെ ഫലപ്രദമായി പ്രയോജനപ്പെടുത്താം എന്ന് ചിന്തിക്കുന്ന മാതാപിതാക്കള്‍ക്ക് ഒരു സദ്‌വാര്‍ത്ത. കുട്ടികളുടെ മാനസികവും ആത്മീയവുമായ ഉണര്‍വിന് ഉപകരിക്കുന്ന ആത്മീയ വിരുന്നൊരുക്കുകയാണ് ശാലോം. മാതാപിതാക്കളും കുട്ടികളോടൊപ്പം ഈ ദ്വിദിന ക്യാമ്പില്‍ പങ്കെടുക്കാന്‍ ശാലോം അഭ്യര്‍ത്ഥിച്ചു.
ജൂലായ് 5,6 തീയ്യതികളിലായി ലോദിയിലുള്ള ഫെലിഷ്യന്‍ കോളേജില്‍ നടക്കുന്ന പരിപാടിയില്‍ യുവതീയുവാക്കള്‍ക്കും കുട്ടികള്‍ക്കുമായി ഇംഗ്ലീഷിലുള്ള പ്രത്യേക ശുശ്രൂഷകളും ഒരുക്കിയിട്ടുണ്ട്.
അമേരിക്കയുടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളായ പെന്‍സില്‍വേനിയ, ന്യൂജേഴ്‌സി, ഡെലാവെയര്‍, ന്യൂയോര്‍ക്ക്, കണക്ടിക്കറ്റ്, മസാച്യുസെറ്റ്‌സ്, ന്യൂ ഹാംഷെയര്‍, എന്നിവിടങ്ങളിലെ വിശ്വാസികള്‍ക്കാണ് റീജിയണല്‍ ശാലോം ഫെസ്റ്റിവല്‍ ക്രമീകരിച്ചിരിക്കുന്നത്.
https://www.facebook.com/Malayalivartha