കലാവേദിയുടെ ഗോള്‍ഡന്‍ അവാര്‍ഡ്
കേരളത്തിലും അമേരിക്കയിലും പ്രവര്‍ത്തിക്കുന്ന കലാവേദി അമേരിക്കന്‍ മലയാളികള്‍ക്കായി പുതിയ കലാംസംരംഭവുമായി എത്തുന്നു. കലാമത്സരങ്ങളിലൂടെ കണ്ടെത്തുന്ന പ്രതിഭകള്‍ക്ക് കലാവേദി ഗോള്‍ഡന്‍ അവാര്‍ഡ് നല്‍കും. 13 മുതല്‍ 19 വയസുവരെ പ്രായമുള്ളവര്‍ക്ക് നൃത്ത - സംഗീത മത്സരങ്ങളില്‍ പങ്കെടുക്കാം. നാടക മത്സരത്തില്‍ പ്രായഭേദമന്യേ ആര്‍ക്കും പങ്കെടുക്കാം.
ബെസ്റ്റ് മ്യൂസിക്‌പെര്‍ഫോമന്‍സ്, ഡാന്‍സ് പെര്‍ഫോമന്‍സ്, ഡ്രാമാ പ്രസന്റേഷന്‍ എന്നിവയ്ക്കാണ് ഒന്നാം സമ്മാനമായ കലാവേദി ഗോള്‍ഡന്‍ അവാര്‍ഡ് സമ്മാനിക്കുന്നത്. ഗായകനും ഗായികയ്ക്കും പ്രത്യേക അവാര്‍ഡ് ഉണ്ടാവില്ല. 1001 ഡോളറും പ്രശംസാ ഫലകവുമാണ് ഒന്നാം സമ്മാനം. ഒക്ടോബര്‍ നാല് (മ്യൂസിക്), 11 (ഡാന്‍സ്), 13 (ഡ്രാമ) എന്നീ തീയതികളില്‍ ന്യൂയോര്‍ക്കിലെ ടൈസണ്‍ സെന്ററില്‍ മത്സരങ്ങള്‍ നടത്തും. മത്സര ദിവസംതന്നെ വിജയികളെ പ്രഖ്യാപിക്കും. ഒക്ടോബര്‍ 25 ന് നടക്കുന്ന കലോത്സവ വേദിയില്‍ വിജയികള്‍ക്ക് സമ്മാനം നല്‍കും. രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള സമയപരിധി ജൂലായ് 31 ആണ്. ജെ മാത്യൂസ് കണ്‍വീനറായി 30 അംഗങ്ങള്‍ ഉള്‍പ്പെട്ട സമിതി കലോത്സവത്തിന്റെ വിജയത്തിനായി പ്രവര്‍ത്തിക്കുന്നു.
https://www.facebook.com/Malayalivartha