ബ്രണ്ടന്‍ ബോയലിന് ഉജ്വല വിജയം
പെന്‍സില്‍വേനിയ സ്റ്റേറ്റ് റെപ്രസന്റേറ്റീവ് ബ്രണ്ടന്‍ ബോയലിന് പ്രൈമറിയില്‍ ഉജ്വല വിജയം. തൊട്ടടുത്ത എതിരാളിയും ചെല്‍സി ക്ലിന്റന്റെ അമ്മായിയമ്മയും മുന്‍ സ്റ്റേറ്റ് റെപ്രസന്റേറ്റീവുമായ മാര്‍ജറി മാര്‍ഗോള്‍സിനെ പിന്നിലാക്കിയാണ് വിജയം നേടിയത്. 41 ശതമാനം വോട്ട് നേടി മുന്നിലെത്തിയ ബോയല്‍ പിന്നിലാകുമെന്നും, മാര്‍ഗോളിന് വന്‍ ലീഡ് ലഭിക്കുമെന്നും നേരത്തെ പ്രവചനങ്ങളുണ്ടായിരുന്നു. സ്റ്റേറ്റ് സെനറ്റര്‍ സാലിന്‍ ലിന്‍ച്, ഡോ. വാള്‍ അര്‍ക്കഷ് എന്നിവരും മത്സരത്തില്‍ പിന്നലായി.
നിരവധി ട്രേഡ് യൂണിയനുകള്‍, ഫറ്റേര്‍ണല്‍ ഓര്‍ഡര്‍ ഓഫ് പോലീസ് തുടങ്ങിയ വലിയ യൂണിയനുകളുടെ പിന്തുണ ബ്രണ്ടന്‍ ബോയലിന് ലഭിച്ചു. നവംബറില്‍ നടക്കുന്ന യു.എസ് കോണ്‍ഗ്രസിലേക്കുള്ള തെരഞ്ഞെടുപ്പിനുള്ള പ്രവര്‍ത്തനങ്ങള്‍ ബോയല്‍ ആരംഭിച്ചു.
പതിമൂന്നാം ഡിസ്ട്രിക്ടിലെ കോണ്‍ഗ്രസ് വുമണ്‍ ആലിസണ്‍ ഷോര്‍ട്‌സ് രാജിവെച്ച ഒഴിവിലാണ് ബ്രണ്ടന്‍ മത്സരിച്ചത്. ബില്‍ ക്ലിന്റണ്‍ ഫിലാഡല്‍ഫിയയില്‍ എത്തി നിരവധി ഫണ്ട് റൈസിംഗുകള്‍ നടത്തിയെങ്കിലും തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടു.
ബ്രണ്ടന്‍ ബോയല്‍ 69.5 ശതമാനം വോട്ട് നേടിയാണ് വിജയിച്ചത്. ഡെമോക്രാറ്റുകളുടെ സ്ഥിരം സീറ്റായ പതിമൂന്നാം ഡിസ്ട്രിക്ടില്‍ ബ്രണ്ടന് വന്‍ വിജയസാധ്യതയാണ് വിലയിരുത്തുന്നത്.
ഇന്ത്യന്‍ സമൂഹവുമായി അടുത്ത ബന്ധമുള്ള ബ്രണ്ടന് പ്രത്യേകിച്ച് മലയാളി സമൂഹവുമായി വളരെ സുദൃഢമായ ബന്ധമുണ്ട്. മലയാളി സമൂഹത്തില്‍ നിന്ന് അലക്‌സ് തോമസ്, ജോബി ജോര്‍ജ്, സജി കരിങ്കുറ്റി, തമ്പി കാവുങ്കല്‍, ജോര്‍ജ് ഓലിക്കല്‍, സുധാ കര്‍ത്താ, പ്രൊഫ. ഫിലിപ്പോസ് ചെറിയാന്‍ എന്നിവര്‍ പ്രൈമറി തെരഞ്ഞെടുപ്പില്‍ ഫണ്ട് റൈസിംഗ് നടത്തിയിരുന്നു.
തെരഞ്ഞടുപ്പ് ദിവസം ബൂത്തുകളില്‍ അലക്‌സ് തോമസ്, ജോബി ജോര്‍ജ് എന്നിവര്‍ സജീവമായി പങ്കെടുത്തു. വിക്ടറി പാര്‍ട്ടിയിലും പങ്കെടുത്തു.
https://www.facebook.com/Malayalivartha