മലയാളം സൊസൈറ്റി ഓഫ് അമേരിക്കയുടെ സമ്മേളനം
ഗ്രെയ്റ്റര്‍ ഹൂസ്റ്റണിലെ ഭാഷാസ്‌നേഹികളുടെയും എഴുത്തുകാരുടെയും സംയുക്തസംഘടനയായ മലയാളം സൊസൈറ്റി ഓഫ് അമേരിക്കയുടെ സമ്മേളനം സ്റ്റാഫോര്‍ഡിലെ എബ്രഹാം ആന്റ് കമ്പനി റിയല്‍ എസ്റ്റേറ്റ് ഓഫീസ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്നു. ജോര്‍ജ് എബ്രഹാം മുഖ്യപ്രഭാഷണം നടത്തി.
പ്രസി.ജോര്‍ജ് മണ്ണിക്കരോട്ട് അധ്യക്ഷതവഹിച്ച സമ്മേളനം പ്രാര്‍ത്ഥനയോടെ ആരംഭിച്ചു. ജി.പുത്തന്‍കുരിശ് കുമാരനാശആന്റെ കവിതയിലെ പ്രസക്തഭാഗങ്ങള്‍ ഉദ്ധരിച്ചുകൊണ്ട് സംസാരിച്ചു. കൂടാതെ അദ്ദേഹം എഴുതിയ കവിത ആലപിക്കുകയും ചെയ്തു. പൊന്നുപിള്ള, ജോര്‍ജ് എബ്രഹാം, ടി.ജെ.ഫിലിപ്പ്, എ.സി.ജോര്‍ജ്, ജോസഫ് തച്ചാറ, ജോസഫ് മണ്ഡവത്തില്‍, തോമസ് വര്‍ഗീസ്, ടോം വിരിപ്പന്‍, തോമസ് തയ്യില്‍, സുരേഷ് ചീയേടത്ത്, ജീമോന്‍ റാന്നി, ജെയിംസ് ചാക്കോ, ജി.പുത്തന്‍കുരിശ്, ജോര്‍ജ് മണ്ണിക്കരോട്ട് എന്നിവര്‍ തുടര്‍ന്നു നടന്ന ചര്‍ച്ചയില്‍ പങ്കെടുത്തു. ടോം വിരിപ്പന്റെ നന്ദിപ്രസംഗത്തോടെ സമ്മേളനം സമാപിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക്:
മണ്ണിക്കരോട്ട് - 2818579221 (www.mannickarottu.net)
ജോളി വില്ലി - 2819984917
https://www.facebook.com/Malayalivartha