ട്രൈസ്റ്റേറ്റ് കേരള ഫോറത്തിന്റെ ഓണാഘോഷം
ട്രൈസ്റ്റേറ്റ് കേരള ഫോറത്തിന്റെ ആഭിമുഖ്യത്തിലുള്ള ഓണാഘോഷം സെന്റ് തോമസ് സീറോ മലബാര്‍ ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ (608 welsh road, Philadelphia, PA, 19115) ആഗസ്ത് 31 ന് വൈകീട്ട് 4 മണി മുതല്‍ ആരംഭിക്കുന്നു.
നാടന്‍ കലാരൂപങ്ങളും ആചാരങ്ങളും കോര്‍ത്തിണക്കിക്കൊണ്ട് ഓണം പത്തോണം എന്ന പരിപാടിയില്‍ ഘോഷയാത്ര, മഹാബലിയുടെ എഴുന്നള്ളത്ത്, ചെണ്ടമേളം, തിരുവാതിര, ഓണസദ്യ എന്നിവയും ക്രമീകരിച്ചിരിക്കുന്നതായി ചെയര്‍മാന്‍ സുരേഷ് നായര്‍ അറിയിച്ചു.
തുടര്‍ന്ന് മലയാള സിനിമ-സീരിയല്‍ കലാകാരന്മാര്‍ അണിയിച്ചൊരുക്കുന്ന നൃത്ത-സംഗീത-കോമഡി ഷോ സൂര്യസായാഹ്നം ഉണ്ടായിരിക്കും. രാജ്ബബ്ബാര്‍, ഷിജു, അംബികാമേനോന്‍ എന്നീ താരങ്ങള്‍ക്കൊപ്പം അമല, ശ്രീലക്ഷ്മി, സെന്തില്‍, ദീപു പാറശാല, അജിത് കോഴിക്കോട് എന്നിവരും പങ്കെടുക്കും.
https://www.facebook.com/Malayalivartha