സ്റ്റാറ്റന്‍ ഐലന്റില്‍ വേളാങ്കണ്ണി മാതാവിന്റെ തിരുനാള്‍
സ്റ്റാറ്റന്‍ ഐലന്റിലെ ബ്രാഡ്‌ലി അവന്യൂവിലുള്ള സെന്റ് റീത്ത കാത്തോലിക് ദേവാലയത്തില്‍ വേളാങ്കണ്ണി മാതാവിന്റെ തിരുനാള്‍ ഈവര്‍ഷവും സപ്തംബര്‍ ആറിന് നടത്തപ്പെടുന്നതാണ്. കഴിഞ്ഞ 7 വര്‍ഷങ്ങളായി കേരള കത്തോലിക് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ മാതാവിന്റെ 8 നോയമ്പിനോടനുബന്ധിച്ചാണ് തിരുനാള്‍ നടത്തി വരുന്നത്.
ഈവര്‍ഷം സെപ്റ്റംബര്‍ ആറാംതീയതി ശനിയാഴ്ച രാവിലെ ഒമ്പതര മണിക്ക് ജപമാല നൊവേന എന്നിവയോടെ തിരുക്കര്‍മ്മങ്ങള്‍ ആരംഭിക്കും തിരുനാളിനുള്ള ഒരുക്കമായി ഓഗസ്റ്റ് ഇരുപത്തി ഒമ്പതാം തീയതി മുതല്‍ വൈകിട്ട്ഏഴരമണിക്ക് ജപമാല, വചനശ്രുശൂഷ, നൊവേന പ്രാര്‍ത്ഥന എന്നിവ നടത്തപ്പെടുന്നതാണ്.
തിരുനാള്‍ ദിവസം നൊവേനക്ക് ശേഷം രാവിലെ പത്തുമണിയോടെ ആഘോഷമായ റാസക്കുര്‍ബ്ബാന അര്‍പ്പിക്കപ്പെടുന്നതാണ്. ഡോ: സജി മാത്യു കനയങ്കല്‍ സിഎസ്റ്റി ആണ് ബലിയുടെ മുഖ്യകാര്‍മികന്‍. സഹകാര്‍മികരായി ഇടവക വികാരി ഫാ.യുജീന്‍ കരേള,വൈദീകന്‍മാരായ ജോ കാരിക്കുന്നേല്‍, മാത്യു ഈരാളി, മരിയ ജഗദീഷ്, ജോബിമാത്യു, ബാബു തലേപ്പള്ളി, ആന്റണി ഗോണ്‍സാലസ്, ടോമി ജോസഫ് മുതലായവര്‍ പങ്കെടുക്കുന്നതാണ്.
വിശുദ്ധ കുര്‍ബ്ബാനയ്ക്ക ്‌ശേഷം വേളാങ്കണ്ണിമാതാവിന്റെ തിരുസ്വരൂപവും വഹിച്ചുകൊണ്ടുള്ള ആഘോഷമായ പ്രദക്ഷിണം ദേവാലയത്തിനുചുറ്റുമുള്ള സ്ട്രീറ്റിലൂടെ നടത്തപ്പെടുന്നതാണ്.
മുത്തുക്കുടകളും ചെണ്ടമേളവും പ്രദക്ഷിണത്തിനു മാറ്റുകൂട്ടുന്നതിനൊപ്പം ജപമാലപ്രാര്‍ത്ഥന, ഗാനാലാപനം തുടങ്ങിയവ ഭക്തിസാന്ദ്രമായിരിക്കും.
പ്രദക്ഷിണത്തിനുശേഷം ദേവാലയത്തില്‍വച്ചു വൈദികര്‍ വിശ്വാസികള്‍ക്ക് കൈവയ്പ് ശ്രുശൂഷ നടത്തുന്നതാണ്. തിരുകര്‍മ്മങ്ങളില്‍പങ്കെടുക്കുന്നവര്‍ക്ക്ജപമാല, വെഞ്ചരിച്ചഎണ്ണ, പ്രാര്‍ത്ഥനകാര്‍ഡ് എന്നിവ നല്കുന്നതാണ്. അതിനുശേഷം സെന്റ് റീത്താസ ഓഡിറ്റോറിയത്തില്‍ തിരുനാള്‍സദ്യയുംനല്കപ്പെടുന്നതാണ്.
കിഴക്കിന്റെലൂര്‍ദ്ദായ (LOURDES OF EAST) വേളാങ്കണ്ണീ, ലോകത്തിലെപ്രശസ്തമായ മരിയന്‍തീര്‍ത്ഥാടന കേന്ദ്രങ്ങളില്‍ ഒന്നാണ്. വേളാങ്കണ്ണീമാതാവിന്റെ നാമധേയത്തിലുള്ള ആദ്യത്തെപ്രതിഷ്ഠയാണ് സെന്റ് റീത്താസ് ദേവാലയത്തില്ലുള്ളത്.
സ്റ്റാറ്റന്‍ഐലന്റ്്‌നിവാസികളായ ജോസഫ് ജേക്കബ്‌ജെസ്സി ദമ്പതികളുടെ മകളായഡോ: ജോസ്ലിന്‍ ജോസഫ് ചിറയില്‍ ആണ് മാതാവിന്റെ തിരുസ്വരൂപം പള്ളിക്ക് നല്കിയത്.ഈ വര്‍ഷത്തെ തിരുനാള്‍ പ്രസുദേന്തിമാര്‍ സെബാസ്റ്റ്യന്‍-ഐറിസ് ദമ്പതികളുടെ മക്കളായ സാംസണും സബീനയുമാണ്.
സെന്റ് റീത്താസ് പള്ളി വികാരി ഫാ.യുജീന്‍ കരേള, കേരള കാത്തലിക അസോസിയേഷന്‍ പ്രസിഡന്റ് ഷാജി എഡ്വേര്‍ഡ് എന്നിവര്‍, തിരുനാളില്‍ പങ്കെടുത്തു മാതാവിന്റെ അനുഗ്രഹങ്ങള്‍ പ്രാപിക്കുന്നതിന് വിശ്വാസികളേവരേയും ക്ഷണിക്കുന്നു.
https://www.facebook.com/Malayalivartha