കാന്‍ജ് എഎല്‍എസ് ഐസ് ബക്കറ്റ് ചലഞ്ച് ചരിത്ര വിജയം
അമേരിക്കയിലെ പ്രമുഖ മലയാളി സംഘടന ആയ കേരള അസോസിയേഷന്‍ ഓഫ് ന്യൂ ജേഴ്‌സി ( കാന്‍ജ് ) നടത്തിയ എ എല്‍ എസ് ഐസ് ബക്കറ്റ് ചലഞ്ച് ചരിത്ര വിജയം
അമേരിക്കയില്‍ ആദ്യമായാണ് ഒരു മലയാളി അസോസിയേഷന്‍ അമ്യോട്രോഫിക് ലാറ്റെറല്‍ സ്‌ക്ലെറോസിസ് അഥവാ എ എല്‍ എസ് അസോസിയേഷനു വേണ്ടി ആദ്യമായി ഇങ്ങനെ ഒരു ചാരിറ്റി ഫണ്ട് റൈസിംഗ് പ്രോഗ്രാമിന് മുന്‍കൈ എടുത്തത്.
എ എല്‍ എസ് അസോസിയേഷനു വേണ്ടിയുള്ള ധനശേഖരണാര്‍ത്ഥം നടത്തിയ ഐസ് ബക്കറ്റ് ചലഞ്ചില്‍ ഉണ്ടായ അഭൂതപൂര്‍വമായ പ്രതികരണം കാന്‍ജിനു സമൂഹത്തോട് എന്നുമുള്ള പ്രതിപത്തി വിളിച്ചോതുന്നതായിരുന്നു,
അതിനു നേതൃത്വം വഹിച്ച പ്രമുഖ ടെലിവിഷന്‍ അവതാരക ജെസ്സിക പുരക്കല്‍,കാന്‍ജ് ചാരിറ്റി അഫയേര്‍സ് നന്ദിനി മേനോന്‍, ജോസഫ് ഇടിക്കുള എന്നിവരെ കാന്‍ജ് പ്രത്യേകം അഭിനന്ദിച്ചു,
ന്യൂ ജേഴ്‌സി മണ്‍റോയിലുള്ള തോംസണ്‍ പാര്‍ക്കില്‍ ആഗസ്റ്റ് 23 ന് നടത്തിയ പരിപാടിയില്‍ പ്രസിഡന്റ് ജെ പണിക്കരുടെയും മുന്‍ പ്രസിഡന്റ് ജിബി തോമസിന്റെയും നേതൃത്വത്തില്‍ അനില്‍ പുത്തന്‍ചിറ സെക്രട്ടറി ആയുള്ള കമ്മിറ്റി വന്‍ ഒരുക്കങ്ങളാണ് നടത്തിയത്.
ചടങ്ങില്‍ ദിലീപ് വര്‍ഗീസ്, തോമസ് മൊട്ടക്കല്‍ തുടങ്ങി അനേകം പ്രമുഖ മലയാളികള്‍ പങ്കെടുത്തു
ജെയിംസ് ജോര്‍ജ്, ദീപ്തി നായര്‍, മാലിനി നായര്‍, സോബിന്‍ ചാക്കോ,അബ്ദുള്ള സൈദ്, ജയന് എം ജോസഫ്
ഹരികുമാര്‍ രാജന്‍, ആനീ ജോര്‍ജ്, ഷീല ശ്രീകുമാര്‍ തുടങ്ങിയവര്‍ കാന്ജ് എ എല്‍ എസ് ഐസ് ബക്കറ്റ് ചലന്‍ജ് ചരിത്ര വിജയം ആക്കുവാന്‍ പിന്നണിയില്‍ പ്രവര്‍ത്തിച്ചു.
അങ്ങനെ കാന്ജ് മുന്‍കൈ എടു ത്ത് നടത്തുന്ന ചാരിറ്റി പ്രോഗ്രാമുകളുടെ നിരയിലേക്ക് കാന്ജ് എ എല്‍ എസ് ഐസ് ബക്കറ്റ് ചലന്‍ജ് ഒരു വന്‍ വിജയമായി എഴുതി ചേര്‍ക്കപ്പെട്ടു.
https://www.facebook.com/Malayalivartha