ഗ്ലോബല്‍ മലയാളി സംഗമം: ലോഗോ തിരുവഞ്ചൂര്‍ പ്രകാശനം ചെയ്തു
മെല്‍ബണില്‍ വിവിധ രാജ്യങ്ങളിലെ മലയാളി സംഘടനകള്‍ ഒത്തു ചേരുന്ന ഗ്ലോബല്‍ ആഗോള സംഗമത്തിന്റെ ലോഗോ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് പ്രകാശനം ചെയ്തു. ആഗോള മലയാളി സംഗമം ആസ്ട്രേലിയയിലെ മെല്‍ബണില്‍വെച്ച് 2014 ലാണ് നടക്കുക. വിദേശ മലയാളികള്‍ നേരിടുന്ന നിരവധി പ്രശ്നങ്ങള്‍ ആഗോള സംഗമത്തില്‍ ചര്ച്ചയാക്കേണ്ടതാണെന്ന് തിരുവഞ്ചൂര്‍ അഭിപ്രായപ്പെട്ടു. സംഗമത്തില്‍ രാഷ്ട്രീയ സാംസ്കാരിക രംഗത്തുള്ള പ്രമുഖര്‍ പങ്കെടുക്കുമെന്ന് ഗ്ലോബല്‍ മലയാളി ഫെഡറേഷന്റെ യു.കെ സെക്രട്ടറി ജി.ജി.വരിക്കാശേരി അറിയിച്ചു. ചടങ്ങില്‍ പ്രവാസി കേരള കോണ്‍ഗ്രസ് ഓസ്ട്രേലിയ പ്രസിഡന്റ് റെജി പാറയ്ക്കന്‍,ഒഐസിസി സിംഗപ്പൂര്‍ പ്രസിഡന്റ് ജയ്സണ്‍ ജേക്കബ് എന്നിവര്‍ പ്രസംഗിച്ചു.
https://www.facebook.com/Malayalivartha