ഓസ്‌ട്രേലിയന്‍ വിദ്യാര്‍തഥി സംഘടനയുടെ നേതാവായി മലയാളി
യൂണിവേഴ്‌സിറ്റി ഓഫ് സൗത്ത് ഓസ്‌ട്രേലിയയിലെ വിദ്യാര്‍ഥി സംഘടനയായ യുണിലൈഫിന്റെ പ്രസിഡന്റായി മലയാളിയായ അരുണ്‍ തോമസിനെ വീണ്ടും തെരെഞ്ഞെടുത്തു. നഴ്‌സിംഗ് ബിരുദ വിദ്യാര്‍ഥിയായ അരുണ്‍ തോമസ് പാലക്കാട് സ്വദേശിയാണ്. ഓസ്‌ട്രേലിയന്‍ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ ഒന്‍പതു പേരെ പിന്തള്ളിയാണ് തുടര്‍ച്ചയായ രണ്ടാം തവണയും അരുണ്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെടുന്നത്.
യൂണിവേഴ്‌സിറ്റി ഓഫ് സൗത്ത് ഓസ്‌ട്രേലിയയിയില്‍ ഓസ്‌ട്രേലിയന്‍ സ്വദേശികള്‍ ഉള്‍പ്പെടെ ഏകദേശം 35,000 വിദ്യാര്‍ഥികളാണ് ഉള്ളത്. സര്‍വകലാശാലയിലെ നാലായിരത്തോളം പേര്‍ ഇന്ത്യക്കാരാണ്. ഇതില്‍ 500 പേര്‍ മലയാളികളും.
https://www.facebook.com/Malayalivartha