പ്രവാസികൾ അറിഞ്ഞോ? പണവും സമയവും ലാഭിക്കാം, ദുബൈ കൂടുതല്‍ സേവനങ്ങള്‍ ഡിജിറ്റലാക്കാൻ ഒരുങ്ങുന്നു, പുതിയ നയ പ്രഖ്യാപനവുമായി ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം
ഗൾഫ് രാഷ്ട്രങ്ങളുൾപ്പെടെ പല സർക്കാർ സേവനങ്ങളും ഡിജിറ്റലാക്കാൻ പദ്ധതിയിടുകയാണ്. ജനങ്ങൾക്കും സർക്കാരിനും ഒരുപോലെ ഗുണം ചെയ്യുന്നതാണ് ഇതിന്റെ ഏറ്റവും വലിയ സവിശേഷത എന്നുപറയുന്നത്. ദുബൈ അടുത്തിടെ പേപ്പര്‍ രഹിതമായി പ്രഖ്യാപിച്ചിരുന്നു. ദുബൈയിലെ എല്ലാ ഓഫീസുകളും പൂര്‍ണമായി ഡിജിറ്റലാക്കിയതോടെയാണ് പേപ്പര്‍ രഹിതമായി പ്രഖ്യാപിച്ചത്. ഉപഭോക്താക്കള്‍ക്ക് വിരല്‍ത്തുമ്പില്‍ സേവനങ്ങള്‍ എത്തിക്കുക എന്നതാണ് ദുബൈയുടെ നയം.
പണവും സമയവും ലാഭിക്കാൻ ഇതുവഴി സാധിക്കുന്നു. കൂടുതല്‍ സര്‍ക്കാര്‍ സേവനങ്ങള്‍ ഡിജിറ്റലാക്കാൻ തയ്യാറെടുക്കുകയാണ് ദുബൈ ഭരണകൂടം. ഇതിമായി പുതിയ പദ്ധതി തന്നെ തുടങ്ങുകയാണ്. '360 സര്‍വിസ് പോളിസി'.എന്ന പേരിലാണ് പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നത്. കുറച്ച് കാര്യങ്ങൾ ലക്ഷ്യമിട്ടാണ് ഈ പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്.
ഒന്ന്, സര്‍ക്കാര്‍ ഓഫീസുകളിലെത്തുന്നവരുടെ എണ്ണം കുറക്കുക,രണ്ട് ഡിജിറ്റല്‍ ഇടപാടുകളുടെ എണ്ണം വര്‍ധിപ്പിക്കാനും അതുവഴി സമയവും പണവും ലാഭിക്കാനും ലക്ഷ്യമിട്ടാണ് '360 സര്‍വിസ് പോളിസി' എന്ന പേരില്‍ ദുബൈ പദ്ധതി പ്രഖ്യാപിച്ചത്.ദുബൈ കിരീടാവകാശിയും എക്സിക്യൂട്ടിവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂമാണ് നയം പ്രഖ്യാപിച്ചത്.
നയത്തിന് ദുബൈ എക്സിക്യൂട്ടിവ് കൗണ്‍സില്‍ അംഗീകാരം നല്‍കി. നയം നടപ്പാകുന്നതോടെ ഉപഭോക്താക്കളുടെ 90 ലക്ഷം ഓഫിസ് സന്ദര്‍ശനങ്ങള്‍ ഒഴിവാകും എന്നാണ് കണക്കുകൂട്ടൽ. വര്‍ഷത്തില്‍ മൂന്നു ലക്ഷം ജോലിസമയം ഇതുവഴി ലാഭിക്കാന്‍ കഴിയുമെന്നാണ് വിലയിരുത്തൽ.ഇതൊന്നും കൂടാതെ അടുത്ത അഞ്ചു വര്‍ഷംകൊണ്ട് 100 കോടി ദിര്‍ഹം ലാഭിക്കാനും കഴിയുമെന്നാണ് കണക്കുകൂട്ടല്‍.
ഉപഭോക്താക്കളുടെ നേരിട്ടുള്ള സാന്നിധ്യമില്ലാതെ 90 ശതമാനം സേവനങ്ങള്‍, 100 ശതമാനം ഓട്ടോമാറ്റിക് സേവനങ്ങള്‍, 90 ശതമാനം സംയോജിത സേവനങ്ങള്‍ എന്നിവ നടപ്പാക്കും. ദുബൈയിലെ എല്ലാ സര്‍ക്കാര്‍ വകുപ്പുകളിലും ഇത് നടപ്പാക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്.360 സര്‍വിസ് പോളിസി യാഥാര്‍ഥ്യമാകുന്നതോടെ ജനങ്ങളുടെ ഓഫീസുകളിലെ കാത്തിരിപ്പും അവസാനിക്കും.
പിഴയും ഫീസുകളും മൊബൈലില്‍ തന്നെ അടക്കാനാകും. അപേക്ഷകള്‍ സമര്‍പ്പിക്കാനും ഇതുവഴി കഴിയും. യു.എ.ഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂമിന്‍റെ നിര്‍ദേശപ്രകാരമാണ് എക്സിക്യൂട്ടിവ് കമ്മിറ്റിയുടെ പുതിയ തീരുമാനം.
പൂര്‍ണമായി ഡിജിറ്റലാക്കാനുള്ള ദുബൈയുടെ പടിപടിയായുള്ള കാൽവയ്പ്പുകൾ പ്രവാസികൾക്കും ഏറെ ഗുണം ചെയ്യുന്ന കാര്യമാണ്. സർക്കാർ സേവനങ്ങൾക്കായി ഇനി എങ്ങും അലഞ്ഞുതിരിയേണ്ട നമ്മുടെ കൈയ്യിലുള്ള ഫോണിലൂടെയും സാധിക്കും എന്ന നിലയിലേക്കായി കാര്യങ്ങളുടെ പോക്ക്. ഇത് സ്വദേശികൾക്കും പ്രവാസികൾക്കും വിദേശികൾക്കും ഒരുപോലെ ഗുണം ചെയ്യും.
https://www.facebook.com/Malayalivartha