'സ്വരാഞ്ജലി 2014' സംഗീതനൃത്ത സന്ധ്യ
സെന്‍റ് തോമസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് കത്തീഡ്രലിന്റെ ഭാഗമായ സെന്‍റ് തോമസ് ആര്‍ട്ട്‌സ് ആന്‍ഡ് റിക്രിയേഷണല്‍ ക്ലബിന്‍റെ (STARC) ആഭിമുഖ്യത്തില്‍ 'സ്വരാഞ്ജലി 2014 ' എന്ന പേരില്‍ സംഗീതനൃത്ത സന്ധ്യ നടത്തുന്നു. മാര്‍ച്ച് ഒന്നാം തീയതി ശനിയാഴ്ച വൈകുന്നേരം 6 മണി മുതല്‍ സിഡ്‌നി സില്‍വര്‍ വാട്ടറിലുള്ള ബഹായ് സെന്റെറിലാണ് പരിപാടി.
സിഡ്‌നിയിലെ സംഗീത നൃത്ത പ്രതിഭകള്‍ നേതൃത്വം നല്‍കുന്ന ഈ ശാസ്ത്രീയ സംഗീതനൃത്ത വിസ്മയം സിഡ്‌നി മലയാളികള്‍ക്ക് തികച്ചും നവ്യമായൊരു അനുഭവമായിരിക്കും. ഹിന്ദി,മലയാളം,തമിഴ് സിനിമാ ഗാനങ്ങള്‍ കോര്‍ത്തിണക്കി കൊണ്ട് 'ദര്‍ശന ആര്‍ട്ട്‌സ്' അവതരിപ്പിക്കുന്ന സംഗീത വിരുന്ന് പരിപാടിയുടെ മുഖ്യ ആകര്‍ഷണം ആയിരിക്കും.
ഫ്രൊഫഷണലിസത്തിന്‍റെ മികവും, അവതരണത്തിന്‍റെ വ്യത്യസ്തതയും, പ്രോഗ്രാമുകളിലെ വൈവിധ്യവും കൊണ്ട് ഒട്ടേറെ പുതുമകളാണ് 'സ്വരാഞ്ജലി 2014 ' കാഴ്ച്ചവയ്ക്കുന്നതെന്ന്! സംഘാടകര്‍ അറിയിച്ചു. പ്രവേശനം ടിക്കറ്റ് മൂലം.
കൂടുതല്‍ വിവരങ്ങള്‍ക്കും ബുക്കിങ്ങിനുമായും ബന്ധപ്പെടുക.
അനീഷ് ഫിലിപ്പ് : 0414 739 887
സാം പണിക്കര്‍ : 0433 410 970
റിപ്പോര്‍ട്ട് : സുജീവ് വര്‍ഗീസ്
https://www.facebook.com/Malayalivartha