ഓസ്‌ട്രേലിയ മായാജാല വിസ്‌മയത്തിന് ഒരുങ്ങുന്നു
ജാലവിദ്യകളില്‍ വേദിയില്‍ അദ്‌ഭുതം പ്രകടിപ്പിക്കുന്ന ലോകപ്രശസ്‌തനായ മാന്ത്രികന്‍ ഗോപി മുതുകാടിനും സംഘത്തിനുമായി ഓസ്‌ട്രേലിയ ഒരുങ്ങുന്നു. ഇന്ത്യയിലും വിദേശത്തും ഏറെ ആരാധകരെ ആകര്‍ഷിക്കുന്ന Muthukad?s World of Illutions? , ആദ്യമായിട്ടാണ് ഓസ്‌ട്രേലിയയില്‍ അവതരിപ്പിക്കുന്നത്. മലയാളികള്‍ക്കുമാത്രമല്ല വിദേശികള്‍ക്കും മുതുകാടിനെ സുപരിചിതനാണ്. ഓസ്‌ട്രേലിയയിലെ 5 വേദികളിലായിട്ടാണ് പരിപാടി അവതരിപ്പിക്കുന്നത് .
2014 മെയ് 7 മുതല്‍ 29 വരെ നടക്കുന്ന പര്യടനത്തില്‍ അഡ്‌ലൈഡ്, പ്രിസ്‌ബെയിന്‍, മെല്‍ബണ്‍, സിഡ്‌നി, ഗോള്‍ഡ് കോസ്റ്റ് എന്നിവിടങ്ങളില്‍ മുതുകാടും സംഘവും കാണികളെ അത്‌ദുതപ്പെടുത്തുന്ന പ്രകടനങ്ങള്‍ കാഴ്‌ച വയ്‌ക്കും. അതിനായി വിപുലമായ സജ്ജീകരണങ്ങളാണ് ഒരുക്കുന്നത് . ഏകദേശം 3 ടണ്ണോളം വരുന്ന ഉപകരണങ്ങളും ഇരുപതോളം വരുന്ന പ്രതിഭകളുമാണ് കൂടെയുള്ളത് .
പ്രഗത്ഭരായ മാന്ത്രികര്‍ പോലും ഒന്നാലോചിച്ചിട്ട് ചെയ്യുന്ന ജാലവിദ്യയായ ഡെയര്‍ ഡെവിള്‍ എസ്‌കേപ്പ്, പോപ്പുലര്‍ എസ്‌കേപ്പ് ആക്‌ട്, വാട്ടര്‍ എസ്‌കേപ് മുതലായ ജാലവിദ്യകള്‍ എല്ലാം വിജയകരമായി അവതരിപ്പിച്ചിട്ടുളള മുതുകാട് ലോകത്തിലെ ഏറ്റവും മികച്ച എസ്‌കേപ്പ് കലാകാരന്മാരില്‍ ഒരാളാണ് .
കേരളത്തില്‍ നിന്ന് ലോകനെറുകയില്‍ എത്തിച്ചേര്‍ന്ന പ്രഗത്ഭനാണ് മുതുകാട് . അമേരിക്കയിലെ രാജ്യാന്തര സംഘടനയായ ഐ.എം.എസ് 2011 ല്‍ മെര്‍ലിന്‍ അവാര്‍ഡ് നല്‍കി അദ്ദേഹത്തെ ആദരിച്ചു. ഒരു മാന്ത്രികന് ലഭിക്കാവുന്ന ഏറ്റവും വലിയ പുരസ്‌കാരവും മാജിക്കിലെ ഓസ്‌ക്കാറുമാണിത് . ഏഷ്യയില്‍ ആദ്യമായി ശാസ്‌ത്രീയമായ രീതിയില്‍ മാജിക് പഠിപ്പിക്കുന്ന മാജിക് അക്കാഡമി തിരുവനന്തപുരത്ത് 1996 ല്‍ അദ്ദേഹം സ്ഥാപിച്ചു.
https://www.facebook.com/Malayalivartha