രണ്ടു മുഖമുള്ള കുഞ്ഞിനെ പ്രസവിച്ച് വളര്‍ത്തുമെന്ന് അമ്മ
ഗര്‍ഭസ്ഥ ശിശുവിന് രണ്ട് തലകളുണ്ടെന്നും ജനസമൂഹം അതിനെ വിചിത്രജീവിയായി കരുതുമെന്നുള്ളതിനാല്‍ ഗര്‍ഭഛിദ്രം നടത്തുന്നതാണ് നല്ലതെന്ന ഡോക്‌ടര്‍മാരുടെ അഭിപ്രായം വകവയ്‌ക്കാതെ കുഞ്ഞിന് ജന്മം നല്‍കാന്‍ തീരുമാനിച്ചിരിക്കുകയാണ് ആസ്‌ട്രേലിയയില്‍ സിഡ്‌നിയിലെ റെനിയങ്-സൈമണ്‍ ഹോവീ ദമ്പതിമാര്‍ . ഗര്‍ഭസ്ഥ ശിശുവിന് രണ്ട് മുഖമാണുള്ളതെന്ന് ഭ്രൂണത്തിന് 19 ആഴ്‌ച പ്രായമുള്ളപ്പോള്‍ നടത്തിയ സ്‌കാനിംഗില്‍ തെളിഞ്ഞിരുന്നു. ആ സ്‌കാനിംഗിലെ രൂപം കാണിച്ചും മറ്റുള്ളവര്‍ പരിഹസിക്കുമെന്നും ഡോക്‌ടര്‍മാര്‍ പറഞ്ഞു നോക്കി. ഞാന്‍ കുഞ്ഞിനെ പ്രസവിക്കുകയും പൊന്നു പോലെ വളര്‍ത്തുകയും ചെയ്യുമെന്ന് റെനിയങ് തീര്‍ത്തും പറഞ്ഞു. തീരുമാനത്തിന് യാതൊരു മാറ്റവുമില്ലെന്നും അഭിപ്രായപ്പെട്ടു. ഇങ്ങനെയുള്ള കുട്ടികള്‍ ജനിച്ചു കഴിഞ്ഞാല്‍ അധികനാള്‍ ജീവിച്ചിരിക്കില്ല എന്നാണ് ഡോക്‌ടര്‍മാരുടെ അഭിപ്രായം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha