440 വര്‍ഷം പഴക്കമുള്ള രത്‌നം കണ്ടെത്തി
ഭൂമിയുടെ ആയുസ്സിനെ കുറിച്ചുള്ള പുതിയ അന്വേഷണങ്ങള്‍ക്ക് കാരണമാകുന്ന അപൂര്‍വ രത്‌നം ആസ്‌ട്രേലിയയില്‍ ആടുകള്‍ മേയുന്നിടത്ത് കണ്ടെത്തി. ഇതുവരെ ഭൂമിയില്‍ കണ്ടെത്തിയുട്ടുള്ളതില്‍ വച്ച് ഏറ്റവും പഴക്കമുളളതാണെന്ന് കരുതുന്നു. ഈ രത്‌നത്തിന് ഏകദേശം 440 വര്‍ഷം പഴക്കമുള്ളതായി ഗവേഷകര്‍ പറയുന്നത്, ഭൂമിയുടെ ഉപരിതലം രൂപപ്പെട്ടുവെന്ന് ശാസ്‌ത്രം പറയുന്നതിനും ഏറെ മുമ്പ്. ശാസ്‌ത്രീയ നിഗമനത്തില്‍ സൗരയൂഥം രൂപപ്പെടുന്നത് 456 കോടി വര്‍ഷങ്ങള്‍ക്കു മുമ്പാണ്. ആസ്‌ട്രേല്യന്‍ രത്‌നമാകട്ടെ, അതുകഴിഞ്ഞ് 16 കോടി വര്‍ഷം കഴിഞ്ഞുണ്ടായതും.
2001 ല്‍ കണ്ടെത്തിയ രത്‌നത്തിന്റെ കാലപ്പഴക്കം പരിശോധിക്കാന്‍ കാര്‍ബണ്‍ ഡേറ്റിങ് സംവിധാനമാണ് ആദ്യം പരീക്ഷിച്ചിരുന്നത്. എന്നാല്‍ രത്‌നം ഏറെ പഴക്കമേറിയതിനാല്‍ യഥാര്‍ത്ഥ വര്‍ഷമറിയാന്‍ മറ്റൊരു സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്താന്‍ തീരുമാനിക്കുകയായിരുന്നു. ആറ്റം പ്രോബ് ടോമോഗ്രഫി എന്ന രീതി ഉപയോഗിച്ചു നടത്തിയ ഗവേഷണത്തിലാണ് 440 കോടി വര്‍ഷം പഴക്കമുണ്ടെന്ന് കണ്ടെത്തിയത് .
430 കോടി വര്‍ഷങ്ങള്‍ക്കു മുമ്പെങ്കിലും ഭൂമിയില്‍ ജീവന്‍ ഉണ്ടായിരിക്കാമെന്ന് നാച്വര്‍ ജിയോസയന്‍സ് ജേണലില്‍ വിസ്‌കോണ്‍സിന്‍ വാഴ്‌സിറ്റിയിലെ വിദഗ്‌ദധര്‍ എഴുതിയ ലേഖനത്തില്‍ സൂചിപ്പിച്ചിരുന്നു.
https://www.facebook.com/Malayalivartha