അല്‍ഫോന്‍സമ്മയുടെ തിരുന്നാള്‍ ആഘോഷിച്ചു
സീറോ മലബാര്‍ മെല്‍ബണ്‍ നോര്‍ത്ത് റീജിയണിന്റെ നേതൃത്വത്തില്‍ വി.അല്‍ഫോന്‍സമ്മയുടെയും വി.സെബസ്ത്യനോസിന്റെയും വി.തോമാ സ്ലീഹായുടെയും സംയുക്ത തിരുന്നാള്‍ ആഘോഷിച്ചു.36 പ്രസുദേന്തിമാരാണ് തിരുന്നാള്‍ ഏറ്റെടുത്ത് കഴിച്ചത്. തിരുന്നാളിനൊരുക്കമായി വി.അല്‍ഫോന്‍സമ്മയുടെ നൊവേന മിക്കലമിലെ ചാപ്പലില്‍ ഫെബ്രുവരി 14 ന്ആരംഭിച്ചു.
ഫിബ്രവരി 22 ശനിയാഴ്ച വൈകുന്നേരം 4.30ന് എപ്പിങ്ങ് മെമ്മോറിയല്‍ ഹാളില്‍ ഫാ. ജോര്‍ജ്ജ് മൂഞ്ഞേലിയുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ അര്‍പ്പിച്ച ദിവ്യബലിയില്‍ ഫാ.പീറ്റര്‍ കാവുംപുറം, ഫാ.ലോനപ്പന്‍ അരങ്ങാശേരി ഏന്നിവര്‍ സഹ കാര്‍മ്മികരായിരുന്നു. മെല്‍ബണിലെ വിവിധ റീജിയണുകളില്‍ നിന്നായി ആയിരത്തോളം പേര്‍ തിരുക്കര്‍മങ്ങളില്‍ പങ്കെടുത്തു. തുടര്‍ന്നു സ്‌നേഹവിരുന്നിനു ശേഷം നോര്‍ത്ത് റീജിയണിലെ 10 ഫാമിലി യൂണിറ്റുകള്‍ ഒരുക്കിയ വിവിധ കലാപരിപാടികള്‍ ശ്രദ്ധേയമായി. സെന്‍റ് ജോണ്‍ വാര്‍ഡ് ഹൈഡെല്‍ബര്‍ഗ് ഒന്നാം സ്ഥാനവും സെന്‍റ് ആന്‍റ്‌നീസ് വാര്‍ഡ് മില്‍പാര്‍ക്ക് രണ്ടാം സ്ഥാനവും നേടി.
23 ഞായറാഴ്ച ക്രയ്കിബേണ്‍ ഔര്‍ ലേഡീസ് ദേവാലയത്തില്‍ തിരുന്നാള്‍ ദിവസത്തെ തിരുകര്‍മങ്ങള്‍ക്ക് താമരശേരി രൂപത അദ്ധ്യക്ഷന്‍ മാര്‍ റെമീജിയൂസ് ഇഞ്ചനാനിക്കല്‍ നേത്രത്വം നല്‍കി. ആഘോഷപൂര്‍വ്വമായ തിരുന്നാള്‍ പാട്ടുകുര്‍ബാനയില്‍ താമരശേരി രൂപത വികാരി ജനറാളും മെല്‍ബണിലെ മുന്‍ ചാപ്ലിനുമായ ഫാ.ജോണ്‍ അറവുംകര, മെല്‍ബണ്‍ സീറോ മലബാര്‍ ചാപ്ലിന്‍ ഫാ,പീറ്റര്‍ കാവുംപുറം,ഫാ.ജോര്‍ജ്ജ് മൂഞ്ഞേലി, ഫാ.ടോമി കളത്തൂര്‍, ഫാ.ലോനപ്പന്‍ അരങ്ങാശേരി എന്നിവര്‍ സഹ കാര്‍മ്മികരായിരുന്നു. തുടര്‍ന്ന് വി.അല്‍ഫോന്‍സമ്മയുടെയും വി.സെബസ്ത്യനോസിന്റെയും വി.തോമാ സ്ലീഹായുടെയും തിരുസ്വരൂപങ്ങള്‍ വഹിച്ചു കൊണ്ട് പ്രദക്ഷിണം നടന്നു.
വെസ്റ്റ് റീജിയന്റെ ചെണ്ട മേളവും മാള്‍ട്ടീസ് കമ്മ്യുണിറ്റിയുടെ ബാന്‍ഡ് മേളവും മുത്തുകുടകളും പ്രദക്ഷിണത്തെ രാജകീയമാക്കി. തലയില്‍ കിരീടവും കൈയില്‍ തിരികളുമായി നിന്ന 36 പ്രസുദേന്തിമാര്‍ ഹ്രദ്യമായ കാഴ്ചയായി. ഏറ്റവും പുറകില്‍ പാലിയവും വഹിച്ചു കൊണ്ട് ഫാ.ജോണ്‍ അറവുംകരയും മറ്റു വൈദികരും അണിനിരന്നു. പ്രദക്ഷിണം പള്ളിയില്‍ എത്തി ചേര്‍ന്ന് അവസാന ആശീര്‍വ്വാദത്തിനു ശേഷം റമീജിയൂസ് പിതാവ് ഈ വര്‍ഷത്തെ എല്ലാ പ്രസുദേന്തിമാര്‍ക്കും മൊമന്‍േറായും കലാപരിപാടികളില്‍ വിജയികളായവര്‍ക്ക് ട്രോഫികളും വിതരണം ചെയ്തു. അടുത്ത വര്‍ഷത്തെ തിരുന്നാള്‍ ഏറ്റെടുത്ത് കഴിക്കുന്ന 50 പേരെ ഫാ.പീറ്റര്‍ കാവുംപുറം പ്രസുദേന്തിമാരായി വാഴിച്ചു. തിരുകര്‍മ്മങ്ങള്‍ക്കു ശേഷം പായസ വിതരണവും കൂട്ടലേലവും ഉണ്ടായിരുന്നു.
മെല്‍ബണ്‍ സീറോ മലബാര്‍ രൂപതയുടെ പ്രഥമ ബിഷപ്പ് മാര്‍ ബോസ്‌കൊ പുത്തൂര്‍ പിതാവിന്റെ സ്ഥാനാരോഹണത്തിനു ഒരുങ്ങുന്ന മെല്‍ബണിലെ വിശ്വാസ സമൂഹത്തിന്റെ ആത്മീയ ഉണര്‍വിനും ഒത്തൊരുമയ്ക്കുമുള്ള വേദിയായി മാറി കൊണ്ട് ഈ തിരുന്നാള്‍ ചരിത്രത്തില്‍ സ്ഥാനം പിടിച്ചു.
വാര്‍ത്ത അയച്ചത്: പോള്‍ സെബാസ്റ്റ്യന്‍ , ഷിജി തോമസ്
https://www.facebook.com/Malayalivartha