വിദ്യാര്‍ത്ഥികള്‍ നാടുകടത്തു ഭീഷണിയില്‍
ഓസ്‌ട്രേലിയയില്‍ ഉന്നത വിദ്യാഭ്യാസം നേടുന്നതിനുവേണ്ടിയുളള സ്‌ട്രീംലൈന്‍സ് വിസ ദുരുപയോഗം ചെയ്യുന്ന വിദേശ വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ സമീപകാലത്ത് വന്‍ വര്‍ദ്ധനയുണ്ടായതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. വിസ ഉപയോഗിച്ച് മുന്‍ നിര കോളേജുകളിലും യൂണിവേഴ്‌സിറ്റികളിലും അഡ്‌മിഷന്‍ നേടി ഓസ്‌ട്രേലിയയില്‍ എത്തിയതിനു ശേഷമാണ് നിയമലംഘനം നടക്കുന്നത്. ലക്ഷകണക്കിനു രൂപ ചിവലഴിച്ച് ഉന്നത വിദ്യാഭ്യാസത്തിനായി ഓസ്‌ട്രേലിയയിലെത്തിയ കോട്ടയം സ്വദേശിക്ക് അടുത്തിടെ വെറും കൈയോടെ നാട്ടിലേയ്‌ക്ക് മടങ്ങേണ്ടി വന്നു. മെല്‍ബണിലെ ഒരു പ്രശസ്‌ത യൂണിവേഴ്‌സിറ്റി ഉപരിപഠനത്തിനെത്തിയ ഇയാള്‍ ഒരു ഏജന്റിന്റെ സഹായത്തോടെ സ്വകാര്യ കോളേജിലേയ്‌ക്ക് മാറിയിരുന്നു. ഇമ്മിഗ്രേഷന്‍ വിഭാഗത്തിന്റെ നോട്ടീസിനു കൃത്യമായ മറുപടി നല്‍കാന്‍ കഴിയാതെ വന്നതോടെ നാട്ടിലേക്ക് മടങ്ങാന്‍ അധികൃതര്‍ ആവശ്യപ്പെടുകയായിരുന്നു എന്നാണ് വിവരം. വിസചട്ടം ലംഘിക്കുന്നതിന്റെ ഗൗരവം അിറയാതെയാണ് പലരും ഇത്തരത്തിലുളള അബദ്ധങ്ങളില്‍ ചെന്നു ചാടുന്നത്
https://www.facebook.com/Malayalivartha