കാര്‍ബണ്‍ ടാക്‌സ് എടുത്തുകളയാനുളള അബോട്ട് സര്‍ക്കാരിന്റെ നീക്കത്തിന് തിരിച്ചടി.
ഗ്രീന്‍ പാര്‍ട്ടിയും ലേബര്‍ പാര്‍ട്ടിയും സെനറ്റില്‍ നീക്കത്തെ തടഞ്ഞു. 29 നെതിരെ 33 വോട്ടുകള്‍ക്കാണ് ഇരു കക്ഷികളും കൂടി പരാജയപ്പെടുത്തിയത്. അബോട്ട് കാലാവസ്ഥ വ്യതിയാനം തടയുന്നതിന് ഒന്നും തന്നെ ചെയ്യില്ലെന്ന നിലപാടാണ് കൈക്കൊളളുന്നതെന്ന് ഗ്രീന്‍ പ്രതിനിധിയായ ക്രിസ്‌ത്യന്‍ മില്‍നെ കുറ്റപ്പെടുത്തി. മാസങ്ങള്‍ നീണ്ട ചര്‍ച്ചയ്‌ക്ക് ശേഷമാണ് ബില്ല് സെനറ്റില്‍ വോട്ടിന് വന്നത്. ബില്ലിനെതിരെ വോട്ട് ചെയ്‌തതിനെ ലേബര്‍ ന്യായീകരിച്ചു. വിശ്വസനീയമായ ബദല്‍ നിയമത്തെ അല്ലാതെ ലേബര്‍ പാര്‍ട്ടി പിന്തുണയ്‌ക്കില്ലെന്ന് നേതാക്കള്‍ വ്യക്തമാക്കി. കാര്‍ബണ്‍ ടാക്‌സ് എടുത്തുകളയുമെന്നത് 2012-ല്‍ ലേബര്‍ സര്‍ക്കാരാണ് കാര്‍ബണ്‍ പ്രൈസിംഗ് സ്‌കീം കൊണ്ട് വന്നത്. കൂട്ടു കക്ഷി സര്‍ക്കാരിന്റെ ഡയറക്‌ട് ആക്ഷന്‍ പ്ലാന്‍ കാലാവസ്ഥ വ്യതിയാനം തടയുന്നതിന് മതിയാകുന്നതല്ലെന്നും അധിക ചെലവ് വരുത്തുന്നു എന്നും ചൂണ്ടികാണിച്ചതായിരുന്നു ഇത്.
ഒരു ടണ്‍ കാര്‍ബണ്‍ പുറന്തളളുന്നത് 25 ഡോളര്‍ എന്ന നിരക്കിലായിരുന്നു നിശ്ചയിച്ചിരുന്നത്. നേരത്തെ ക്ലീന്‍ ഏജന്‍സി ഫിനാന്‍സ് കോര്‍പ്പറേഷന്‍ നല്‍കുന്ന തുകയില്‍ കുറവ് വരുത്താന്‍ നോക്കിയിരുന്നെങ്കിലും സെനറ്റ് പരാജയപ്പെടുത്തി. മൂന്ന് മാസമാണ് ഒരു ബില്‍ നിരസിച്ചാല്‍ വീണ്ടും അത് അവതരിപ്പിക്കുന്നതിന് വേണ്ടിവരുക. ജൂലൈയില്‍ സെനറ്റ് മാറുന്നത് വരെ വൂണ്ടും ബില്ലിനായി സര്‍ക്കാര്‍ ശ്രമിച്ചേക്കില്ല. പുതിയ സെനറ്റ് രംഗത്ത് വരുമ്പോള്‍ ഗ്രീനിന് സെനറ്റില്‍ അംഗബലം കുറയുമെന്നാണ് കരുതുന്നത്.
https://www.facebook.com/Malayalivartha