മാര്‍ ബോസ്‌കോ പുത്തൂരിന് മെല്‍ബണില്‍ വരവേല്പ്പ്
മാര്‍ ബോസ്‌കോ പിതാവിനു മെല്‍ബണില്‍ സീറോ മലബാര്‍ മക്കളുടെ ഊഷ്മള സ്വീകരണം.മെല്‍ബണിലെ മിക്കലം ചാപ്പലില്‍ എത്തിച്ചേര്‍ന്ന പിതാവിനെയും, വികാരി ജനറാള്‍ ഫാ.ഫ്രാന്‍സിസ് കോലഞ്ചേരിയെയും, മെല്‍ബണ്‍ സീറോ മലബാര്‍ ചാപ്ലിന്‍ ഫാ.പീറ്റര്‍ കാവുംപുറം ബൊക്കെ നല്കി സ്വീകരിച്ചു. കത്തുന്ന തിരികളും പൂക്കളുമായി ബാലികബാലന്മാര്‍ പിതാവിനെ സ്വീകരിക്കുവാന്‍ ചാപ്പലിലേക്കുള്ള വഴിക്ക് ഇരു വശവും അണിനിരന്നു. ചാപ്പലും പരിസരവും മുത്തുകുടകളും ദീപങ്ങളും കൊണ്ട് അലങ്കരിച്ചിരുന്നു. ഫാ.സ്റ്റീഫന്‍ കണ്ടാരപ്പള്ളി,ഫാ.ലോനപ്പന്‍ അരങ്ങാശ്ശേരി,ഫാ.ജോണി മേനാച്ചേരി, ഫാ.ജോയി പുത്തന്‍വീട്ടില്‍,ഫാ.വര്‍ഗ്ഗീസ് കുരിശിങ്കല്‍, ഫാ.ജോസി കിഴ്‌ക്കേതലക്കല്‍ എന്നീ വൈദികരും പാരിഷ് കൗണ്‍സില്‍ അംഗങ്ങളും ട്രസ്റ്റിമാരും വിവിധ റീജിയണുകളിലെ നൂറുകണക്കിനു വിശ്വാസികളും പിതാവിനെ സ്വീകരിക്കുവാന്‍ എത്തിയിരുന്നു.
തുടര്‍ന്ന് പിതാവും മറ്റു വൈദികരും ചേര്‍ന്ന് നിലവിളക്കുതെളിച്ചു കൊണ്ട് ചാപ്പലിലേക്കു പ്രവേശിച്ചു. സീറോ മലബാര്‍ ആരാധന ക്രമത്തിലുള്ള യാമ പ്രാര്‍ത്ഥനയ്ക്ക് പിതാവു നേതൃത്വം നല്‍കി. പ്രാത്ഥന മദ്ധ്യെ നല്‍കിയ സന്ദേശത്തില്‍ മെല്‍ബണ്‍ സീറോ മലബാര്‍ രൂപത സ്ഥപിതമാകുന്നതിനുഓസ്‌ട്രേലിയയിലെ ബിഷപ്പുമാര്‍ നല്കിയ സഹകരണത്തെ പിതാവ് അനുസ്മരിച്ചു. മാര്‍ച്ച് 25 ന് നടക്കുന്നരൂപത ഉദ്ഘാടനത്തിനു പ്രാര്‍ത്ഥിച്ച് ഒരുങ്ങുവാന്‍ പിതാവ് ആഹ്വാനം ചെയ്തു.
കേക്കു മുറിച്ചു കോണ്ട് പിതാവ് ആഘോഷ പരിപാടികള്‍ക്കു തുടക്കം കുറിച്ചു. തുടര്‍ന്ന് നടന്ന സ്‌നേഹ വിരുന്നില്‍ പിതാവും പങ്കു ചേര്‍ന്നു. സ്വീകരണത്തിനെത്തിയ എല്ലാവരും പിതാവിനെ പരിചയപ്പെടുകയും ആശിര്‍വാദം സ്വീകരിക്കുകയും ചെയ്തു.
എളിമയുടെ പ്രതിരൂപമായ ബോസ്‌കോ പിതാവിന്റെ നേതൃത്വം ഓസ്‌ട്രേലിയയിലെ സീറോ മലബാര്‍ മക്കളുടെ ആത്മീയ ഉണര്‍വിനും രൂപതയുടെ വളര്‍ച്ചയ്ക്കും സഹായകരമാകുമെന്നു തീര്‍ച്ചയാണ്.
https://www.facebook.com/Malayalivartha