ഫിജിയ്ക്ക് ഏര്‍പ്പെടുത്തിയിരുന്ന യാത്രാ നിരോധനം നീക്കി
ഫിജിയ്ക്ക് നേരെ ഓസ്ട്രേലിയ ഏര്‍പ്പെടുത്തിയിരുന്ന യാത്ര നിരോധനം നീക്കി സെപ്റ്റംബറില്‍ തിരഞ്ഞെടുപ്പ് നടത്തുമെന്ന് ഫിജി വ്യക്തമാക്കിയ സാഹചര്യത്തിലാണ് സര്‍ക്കാര്‍ ഉന്നത സ്ഥാനങ്ങളിലുളളവര്ക്ക് ഏര്‍പ്പെടുത്തിയിരുന്ന നിരോധനം നീക്കിയത്. ഫിജിയുമായുളള ബന്ധം സാധാരണ നിലയിലെത്തിക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് വിദേശ കാര്യ മന്ത്രി ദൂലിയ വിഷപ്പ് വ്യക്തമാക്കി. സെപ്റ്റംബറില്‍ തിരഞ്ഞെടുപ്പ് നടത്തുന്നതില്‍ ഫിജി ഏറെ മുന്നോട്ട് പോയിട്ടുണ്ടെന്നും ജൂലിയ ബിഷപ്പ് അഭിപ്രായപ്പെട്ടു. ഫിജിയിലെ സൈനിക നടപടിയില്‍ പ്രതിഷേധിച്ചായിരുന്നു നിരോധനം ഏര്‍പ്പെടുത്തിയിരുന്നത്. നിലവിലെ സാഹചര്യത്തില്‍ ഓസ്ട്രേലിയ കൂടാതെ ന്യൂസിലാന്‍ഡും യാത്രാ നിരോധനം നല്‍കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha