ഓസ്‌ട്രേലിയയില്‍ സെന്റ് തോമസ് സിറോ മലബാര്‍ രൂപതയക്കക്ക് തുടക്കം
മെല്‍ബണ്‍* ഓസ്`ട്രേലിയയിലെ നഗരമായ മെല്‍ബണിലെ സെന്റ് പാട്രിക് കത്തീഡ്രലില്‍ നിറഞ്ഞു കവിഞ്ഞ സിറോ മലബാര്‍ വിശ്വാസികളെ സാക്ഷിയാക്കി ഓസ്‌ട്രേലിയയിലെ സിറോ മലബാര്‍ രൂപതയുടെ പ്രഥമ ബിഷപ് മാര്‍ ബോസ്‌കോ പുത്തുര്‍ അഭിഷിക്‌തനായി. പരിശുദ്ധ കന്യകാ മറിയത്തെ മധ്യസക്കഥയായി സ്വീകരിച്ചിരിക്കുന്ന രൂപതയുടെ ഉദ്‌ഘാടനം പരിശുദ്ധ മാതാവിന്റെ മംഗല വാര്‍ത്താ ദിനമായ മാര്‍ച്ച് 25ന് വൈകുന്നേരം 7 മണിയക്കക്ക് മെല്‍ബണിലെ ലത്തീന്‍ രൂപതയുടെ സെന്റ് പാട്രിക് കത്തിഡ്രലില്‍ നടന്നു. ശ്രേഷ്‌ഠ മെത്രാപ്പോലിത്ത ജോര്‍ജക്കജ് കര്‍ദ്ദിനാള്‍ ആലഞ്ചേരി പിതാവിന്റെ മുഖ്യ കാര്‍മ്മിക ഡെന്നീസ് ഹാര്‍ട്ട് പിതാവും സന്നിഹിതരായിരുന്നു.
കത്തീഡ്രലിലെ പ്രധാന കവാടത്തില്‍ നിന്നും, മേജര്‍ ആര്‍ച്ച് ബിഷപ്പ് ജോര്‍ജക്കജ് കര്‍ദ്ദിനാള്‍ ആലഞ്ചേരി, ആര്‍ച്ച് ബിഷപ്പ് ഡെന്നീസ് ഹാര്‍ട്ട്, ആര്‍ച്ച് ബിഷപ്പ് പോള്‍ ഗാലഹര്‍, നിയുക്‌ത ബിഷപ്പ് ബോസ്‌കോ പുത്തൂര്‍, സീറോ മലബാര്‍ രൂപതകളില്‍ നിന്നുള്ള പത്തോളം പിതാക്കന്‍്‌മാര്‍, ഓസ്‌ട്രേലിയയിലും ന്യുസിലന്‍ഡിലും നിന്നുള്ള വിവിധ രൂപതകളിലെ 27 ബിഷപ്പുമാര്‍, 100-ഓളം വൈദികരും ചേര്‍ന്ന് തിരുക്കര്‍മ്മ വേദിയിലേക്ക് പ്രദിക്ഷിണമായി എത്തി ചേര്‍ന്നു.
ആര്‍ച്ച് ബിഷപ്പ് ഡെന്നീസ് ഹാര്‍ട്ടിന്റെ സ്വാഗത പ്രസംഗത്തോടെ ചടങ്ങുകള്‍ ആരംഭിച്ചു. തുടര്‍ന്ന് മെല്‍ബണ്‍ സിറോ മലബാര്‍ രൂപതാ വികാരി ജനറാള്‍ ഫാ.ഫ്രാന്‍സിസ് കോലഞ്ചേരി, വത്തിക്കന്‍ പ്രതിനിധി ആര്‍ച്ച് ബിഷപ്പ് പോള്‍ ഗാലഹറിനെ മാര്‍പ്പാപ്പയുടെ ലത്തീന്‍ ഭാഷയിലുള്ള കല്‌പന വായിക്കുവാന്‍ ക്ഷണിച്ചു. ഡിക്രിയുടെ ഇംഗീ ഷിലുള്ള പരിഭാഷ, സിറോ മലബാര്‍ സഭയുടെ കൂരിയ ചാന്‍സലര്‍ ഡോ. ആന്റണി കൊള്ളന്നൂര്‍ വായിച്ചു. തുടര്‍ന്ന് സക്കഥാനാരോഹണത്തിന്റെ അടയാളമായി മാര്‍ ബോസ്‌കോ പുത്തൂര്‍ പിതാവിനെ കര്‍ദ്ദിനാള്‍ ജോര്‍ജക്കജ് ആലഞ്ചേരിയും ആര്‍ച്ച് ബിഷപ്പ് പോള്‍ ഗാലഹറും ചേര്‍ന്ന് ഔദ്യോഗിക പീഠത്തിലേക്ക് ആനയിച്ചു. ഗായക സംഘം `അഭിവാദനങ്ങള്‍ അഭിനന്ദനങ്ങള്‍ എന്ന ഗാനം ആലപിച്ചപ്പോള്‍ ദേവാലയത്തില്‍ സമ്മേളിച്ച ബിഷപ്പുമാരും, ബഹുമാനപ്പെട്ട വൈദികരും, അല്‌മായ പ്രതിനിധികളും ബോസ്‌കോ പിതാവിന്റെ സഹോദരിമാരും ആശംസകള്‍ അര്‍പ്പിക്കാനായി പിതാവിന്റെ അടുക്കലേക്കു നിങ്ങി. ഇന്ത്യയില്‍ നിന്നും എത്തിയ മാര്‍ ആന്‍ഡ്രുസ് താഴത്ത്,മാര്‍ ജേക്കബ് തുങ്കുഴി, മാര്‍ പോളി കണ്ണൂക്കാടന്‍, മാര്‍ കുര്യാക്കോസ് ഭരണികുളങ്ങര, മാര്‍ ഫ്രാന്‍സിസ് ആലപ്പാട്ട്, മാര്‍ പോള്‍ മയ്‌പാന്‍, മാര്‍ ജോസ് പോരുന്നേടം എന്നീ പിതാക്കന്‌മാരും പിതാവിനു ആശംസകളുമായെത്തി.
തുടര്‍ന്ന് നടന്ന ദിവ്യബലിയില്‍ മാര്‍ ബോസ്‌കോ പുത്തൂര്‍ പിതാവ് മുഖ്യ കാര്‍മ്മികത്വം വഹിച്ചു. കര്‍ദ്ദിനാള്‍ ജോര്‍ജക്കജ് ആലഞ്ചേരി വചന സന്ദേശം നല്‍കി. ഓസ്‌ട്രേലിയയില്‍നിന്നും ന്യൂസിലാന്‍ഡില്‍ നിന്നും ഏകദേശം 2500-ഓളം വിശ്വാസികള്‍ തിരുക്കര്‍മ്മങ്ങളില്‍ പങ്കെടുത്തു.
ഫാ.ലോനപ്പന്‍ അരങ്ങാശ്ശേരി, ഫാ.തോമസ് ആലുക്ക എന്നിവര്‍ തിരുക്കര്‍മ്മങ്ങളുടെ നടത്തിപ്പിനു നേതൃത്വം നല്‍കി. തോമസ് ജോണിന്റെ നേതൃത്വത്തിലുള്ള ഗായക സംഘം ഗാനങ്ങള്‍ ആലപിച്ചു. ഫാ. ഫ്രാന്‍സിസ് കോലഞ്ചേരി കണ്‍വീനറായും ഫാ.പീറ്റര്‍ കാവുംപുറം ജോയിന്റെ് കണ്‍വീനറായും മെല്‍ബണിലെ സീറോ മലബാര്‍ വിശ്വാസികളുടെ പ്രതിനിധികള്‍ അംഗങ്ങളുമായിട്ടുള്ള വിവിധ കമ്മിറ്റികള്‍ സ്‌ഥാനാരോഹണ-ഉദ്‌ഘാടന ചടങ്ങുകളുടെ വിജയത്തിനായി പ്രവര്‍ത്തിച്ചു.
വാര്‍ത്ത: പോള്‍ സെബാസ്‌റ്റിയന്‍
https://www.facebook.com/Malayalivartha