ഓസ്‌ട്രേലിയന്‍ ഇന്ത്യന്‍ പെന്തക്കോസ്‌തല്‍ കോണ്‍ഫറന്‍സ് 18 മുതല്‍
മൂന്ന് ദിവസം നീണ്ടു നിില്‍ക്കുന്ന നാലാമത് ഓസ്‌ട്രേലിയന്‍ ഇന്ത്യന്‍ പെന്തക്കോസ്‌തല്‍ കോണ്‍ഫറന്‍സ് സിഡ്‌നിയില്‍ നടത്തുന്നതിനുളള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഭാരവാഹികള്‍ അറിയിച്ചു. ഏപ്രില്‍ മാസം 18 മുതല്‍ 20 വരെ നടക്കുന്ന സമ്മേളനത്തിന് വെന്റ്‌വര്‍ത്ത് വില്ലെയിലെ 2 ലെയ്‌ന്‍ സ്‌ട്രീറ്റിലുളള റെഡ് ഗം സെന്റര്‍ ആണ് വേദി. ഓസ്‌ട്രേലിയയിലെ എല്ലാ പ്രദേശങ്ങളില്‍ നിന്നും സഭകള്‍ പങ്കെടുക്കുന്ന കോണ്‍ഫറന്‍സിന്റെ ഉദ്‌ഘാടനം 18 ന് നാഷണല്‍ പ്രസിഡന്റ് പാസ്‌റ്റര്‍ തോമസ് ജോര്‍ജ് നിര്‍വഹിക്കും.
ഫാ. ഡോ. ജോണ്‍ കെ. മാത്യു(യുഎസ്‌എ) ഫാ. കെ. ജോയി(ന്യുഡല്‍ഹി), ഫാ. എം. കെ. ജോര്‍ജ് (കേരളം) എന്നിവരെ കൂടാതെ സ്വദേശത്തും വിദേശത്തുമുളള മറ്റ് അനുഗ്രഹീത കത്തൃദാസന്മാരും ദൈവവചനം ശുശ്രൂഷിക്കുന്നതാണ്. സുപ്രസിദ്ധ ക്രിസ്‌ത്യന്‍ ഗായകനായ പാസ്‌റ്റര്‍ വില്യം മല്ലാശേരി ഗാന ശുശ്രൂഷകള്‍ക്ക് നേതൃത്വം വഹിക്കുന്നു. കോണ്‍ഫറന്‍സിന്റെ ഈ വര്‍ഷത്തെ തീം `ഉയര്‍പ്പിന്റെ ശക്‌തി എന്നുളളതാണ്.
രണ്ടാം ദിവസമായ 19 ന് യുവജനങ്ങള്‍ക്കും, വനിതകള്‍ക്കും കുടുംബാംഗങ്ങള്‍ക്കും വേണ്ടി പ്രത്യേക സെക്‌ഷനുകളും കൂടാതെ യുവജനങ്ങള്‍ക്കു വേണ്ടി ടാലന്റ് പരിശോധനയും ഉണ്ടായിരിക്കും. സമാപന ദിവസമായ 19 ന് യുവജനങ്ങള്‍ക്കും, വനിതകള്‍ക്കും കുടുംബാംഗങ്ങള്‍ക്കും വേണ്ടി പ്രത്യേക സെക്‌ഷനുകളും കൂടാതെ യുവജനങ്ങള്‍ക്കുവേണ്ടി ടാലന്റ് പരിശോധനയും ഉണ്ടായിരിക്കും. സമാപന ദിവസമായ ഞായരാഴ്‌ച രാവിലെ 8.30 ന് ആരംഭിക്കുന്ന സഭാ യോഗത്തിന് കര്‍ത്തൃമേശ ഉണ്ടായിരിക്കും. ഉച്ചയ്‌ക്ക് ശേഷം നടക്കുന്ന പൊതുയോഗത്തോടെ ഈ വര്‍ഷത്തെ കോണ്‍ഫറന്‍സിനു സമാപനം ആകും.
പാസ്‌റ്റര്‍ തോമസ് ജോര്‍ജ്, പാസ്‌റ്റര്‍ മാത്യു തര്യന്‍, പാസ്‌റ്റര്‍ പ്രകാശ് ജേക്കബ്, പാസ്‌റ്റര്‍ ഒ. വര്‍ഗീസ്, ഇവാ റോയ് മാത്യു, പാസ്‌റ്റര്‍ ഏലിയാസ് ജോണ്‍, പാസ്‌റ്റര്‍ സജിമോന്‍ സ്‌കറിയ, പാസ്‌റ്റര്‍ എബ്രഹാം ജോര്‍ജ്, പാസ്‌റ്റര്‍ ഷാജി സി. മത്തായി, പാസ്‌റ്റര്‍ സുനില്‍ പണിക്കര്‍, പാസ്‌റ്റര്‍ ഷിബു വര്‍ഗീസ്, ബ്ര. ബിന്നി സി. മാത്യു, ബ്ര. ജോബിന്‍ എ. ജെയിംസ് എന്നിവരുടെ നേതൃത്വത്തില്‍ വിവിധ കമ്മിറ്റികള്‍ കോണ്‍ഫറന്‍സിന്റെ വിജയത്തിനായി പ്രവര്‍ത്തിക്കുന്നു.
രണ്ടാം പ്രാവശ്യമാണ് സിഡ്‌നിയില്‍ ഓസ്‌ട്രേലിയന്‍ ഇന്ത്യന്‍ പെന്തെക്കോസ്‌തല്‍ കോണ്‍ഫറന്‍സിന് വേദിയൊരുക്കുന്നത്. 2011 ല്‍ ഇവിടെ നടന്ന ആദ്യ കോണ്‍ഫറന്‍സിനുശേഷം 2012 ല്‍ ബ്രിസ്‌ബെയിനിലും 2013 ല്‍ മെല്‍ബണിലും കോണ്‍ഫറന്‍സ് നടന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക് :
പാസ്‌റ്റര്‍ ഏലിയാസ് ജോണ്‍(പബ്ലിസിറ്റി ബോര്‍ഡ് ചെയര്‍മാന്‍) 61 42380 4644
വാര്‍ത്ത* ജോണ്‍സണ്‍ മാമ്മലശ്ശേരി
https://www.facebook.com/Malayalivartha