ബ്രിസ്ബനില്‍ ഓശാന ഞായര്‍ പീഢാനുഭവാചരണം
ബ്രിസ്ബന്‍: യേശുദേവന്റെ രാജകിയ ജറുസലേം അനുസ്മരിക്കുന്ന ഓശാന ഞായര്‍ തിരുക്കര്‍മങ്ങള്‍ 13ന് ബ്രിസ്ബനില്‍ നടക്കും. സെന്റ തോമസ് സെന്റ് അല്‍ഫോണ്‍സാ കമ്മ്യൂണിറ്റികള്‍ സംയുക്തമായി സംഘടിപ്പിക്കുന്ന ചടങ്ങില്‍ സീറോ മലബാര്‍ സഭാ മെല്‍ബണ്‍ രൂപതാധ്യക്ഷന്‍ മാര്‍ ബോസ്കോ പുത്തൂര്‍ മുഖ്യകാര്‍മികത്വം വഹിക്കും. റെഡ്ഹില്‍ 78 മസ്ഗ്രേവ് റോഡിലെ സെന്റ് ബ്രിജിഡ്സ് ദേവാലയത്തില്‍ വൈകുന്നേരം 4ന് തിരുക്കര്‍മ്മങ്ങള്‍ ആരംഭിക്കും. ഓശാന ഞായര്‍ പരിപാടികളോടെ വിശുദ്ധ വാരാചരണത്തിന് തുടക്കമാകും. 17ന് വൈകുന്നേരം 7ന് മോണ്ട് ഗ്രവാറ്റ് സെന്റ് ആഗ്നസ് പള്ളിയില്‍ പെസഹാ വ്യാഴം തിരുക്കര്‍മ്മങ്ങള്‍ ആരംഭിക്കും. 1227 ലോഗന് റോഡിലെ സെന്റ് ആഗ്നസ് പള്ളിയില്‍ ദു:ഖവെള്ളി ആചരണവും പീഢാനുഭവ ശുശ്രൂഷയും കരിശിന്റെ വഴിയും നടക്കും. 19ന് രാത്രി 9ന് ഹോളണ്ട് പാര്‍ക്ക് സെന്റ് ജോവാക്കിംഗ് പള്ളിയില്‍ ഉയിര്‍പ്പിന്റെ തിരുക്കര്‍മ്മങ്ങള്‍ ആരംഭിക്കും.
വാര്‍ത്ത അയച്ചത്: ഫില്‍സി
https://www.facebook.com/Malayalivartha