ബ്ലാക്ക് ബോക്‌സ് കണെ്‌ടത്താന്‍ ആളില്ലാ മുങ്ങിക്കപ്പലുമായി ഓസ്‌ട്രേലിയ
കാണാതായ മലേഷ്യന്‍ വിമാനത്തിന്റെ ബ്ലാക്ക് ബോക്‌സ് കണെ്‌ടത്താന്‍ ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ അടിത്തട്ടില്‍ ആളില്ലാ അന്തര്‍വാഹിനി തിരച്ചില്‍ നടത്തും. മലേഷ്യന്‍ എയര്‍ലൈന്‍സിന്റെ എംഎച്ച് 370 വിമാനത്തിന്റെ ബ്ലാക്ക് ബോക്‌സില്‍ നിന്നുള്ളതെന്നു കരുതപ്പെട്ട സിഗ്നലുകള്‍ ആറുദിവസം മുന്‍പാണ് അവസാനമായി കിട്ടിയത്.
ബ്ലാക്ക് ബോക്‌സിന്റെ ബാറ്ററിക്ക് ഒരുമാസംവരെ പ്രവര്‍ത്തിക്കാനുള്ള ചാര്‍ജുള്ളതാണ്. മലേഷ്യന്‍ വിമാനം കാണാതായിട്ട് ഇപ്പോള്‍ 37 ദിവസം പിന്നിട്ടു. ഇനി ബ്ലാക്ക് ബോക്‌സില്‍ നിന്നുള്ള സിഗ്നലുകള്‍ കാത്തിരുന്നിട്ടു കാര്യമില്ലെന്നും സമുദ്രാന്തര്‍ഭാഗത്തു തിരയുകമാത്രമേ പോംവഴിയുള്ളൂ എന്നും തിരച്ചില്‍ സംഘം വിലയിരുത്തി. ഇതേത്തുടര്‍ന്നാണ് ബ്ലൂഫിന്‍-21 എന്ന ആളില്ലാ മുങ്ങിക്കപ്പല്‍ തിരച്ചിലിനായി കൊണ്‌ടുവരുന്നത്. ഒറ്റ മുങ്ങലില്‍ 16 മണിക്കൂര്‍ സമുദ്രാടിത്തട്ട് നിരീക്ഷിക്കാനുള്ള ശേഷിയുണ്‌ടിതിന്.
വിവിധ രാജ്യങ്ങളില്‍നിന്നുള്ള സംഘങ്ങള്‍ വിമാനാവശിഷ്‌ടങ്ങള്‍ക്കായി തിരിച്ചില്‍ നടത്തുന്ന ഇന്ത്യന്‍ മഹാസമുദ്ര ഭാഗത്ത് ഞായറാഴ്‌ച എണ്ണപ്പാട കണെ്‌ടത്തിയിരുന്നു. ഓസ്‌ട്രേലിയന്‍ പ്രതിരോധക്കപ്പലായ ഓഷ്യന്‍ ഷീല്‍ഡ് രണ്‌ടു ലീറ്റര്‍ എണ്ണ പരിശോധനയ്‌ക്കായി ശേഖരിച്ചിട്ടുണ്‌ട്. ഇത് തകര്‍ന്ന മലേഷ്യന്‍ വിമാനത്തില്‍ നിന്നുള്ളതാണെന്നു സ്‌ഥിരീകരിക്കാന്‍ കൂടുതല്‍ പരിശോധന നടത്തും. എണ്ണപ്പാട കണെ്‌ടത്തിയ ഭാഗത്താവും അന്തര്‍വാഹിനി പരിശോധന നടത്തുക.
ആഴക്കടലില്‍ മുങ്ങിത്തിരയാന്‍ ശേഷിയുള്ള ജിയാവോലോങ് എന്ന ഡൈവിങ് വാഹനം അയയ്‌ക്കാന്‍ ചൈനയും ആലോചിക്കുന്നുണ്‌ട്. സീ ഡ്രാഗണ്‍ എന്നുകൂടി അറിയപ്പെടുന്ന ഇതിന് അന്വേഷകരുമായി ഏഴു കിലോമീറ്റര്‍ ആഴത്തില്‍ വരെ മുങ്ങിയെത്താനാകും; 10 മണിക്കൂര്‍ വെള്ളത്തിനടിയില്‍ കഴിയാനാവും. വിമാനം വഴിമാറുന്നതിനു മുന്‍പ് സഹപൈലറ്റ് ഫാരിഖ് വിമാനത്തില്‍ നിന്ന് ആരെയോ തിരക്കിട്ട് മൊബൈല്‍ ഫോണില്‍ വിളിക്കാന്‍ ശ്രമിച്ചെന്ന വാര്‍ത്ത മലേഷ്യ സ്‌ഥിരീകരിച്ചില്ല.
https://www.facebook.com/Malayalivartha