മനുഷ്യക്കടത്ത് തടയാനായി ആസ്‌ട്രേലിയ വിസ ചട്ടങ്ങളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തുന്നു
പല കാരണങ്ങള്‍ പറഞ്ഞ് ആസ്‌ട്രേലിയന്‍ വിസ സംഘടിപ്പിക്കുന്നന്നതായി ബോധ്യം വന്നതിനാല്‍ വിസാനിയമങ്ങളില്‍ നിയന്ത്രണം ഏര്‍പ്പെടുത്താന്‍ ആസ്‌ട്രേലിയ തീരുമാനിച്ചു.
വര്‍ധിച്ചു വരുന്ന മനുഷ്യക്കടത്തിനു തടയിടാന്‍ പ്രതിരോധ നടപടികളുമായി ഓസ്‌ട്രേലിയന്‍ പാര്‍ലമെന്ററി സമിതി. 'പ്രോസ്‌പെക്ടീവ്' വിസ അപേക്ഷകരും പതിനെട്ടു വയസില്‍ താഴെ പ്രായമുള്ളവരുമായ അപേക്ഷാര്‍ഥികള്‍ക്കും ഓസ്‌ട്രേലിയന്‍ വിസ അനുവദിക്കേണ്ടതില്ലെന്നാണ് പാര്‍ലമെന്ററി സമിതിയുടെ ശിപാര്‍ശ. വിവാഹനിശ്ചയത്തിനുശേഷം രാജ്യത്തെത്തി വിവാഹിതരാകുമെന്ന വ്യവസ്ഥയില്‍ വിസയ്ക്ക് അപേക്ഷിക്കുന്നവര്‍ക്ക് മേലില്‍ വിസ അനുവദിക്കേണ്ടതില്ലെന്നാണ് സമിതി നിഷ്‌കര്‍ഷിച്ചിരിക്കുന്നത്.
പ്രായപൂര്‍ത്തിയാകാത്തവരെ നിര്‍ബന്ധിത വിവാഹബന്ധത്തിലേര്‍പ്പെടുന്നതില്‍നിന്ന് രക്ഷപ്പെടുത്താനും മനുഷ്യക്കടത്തിന് ഒരുപരിധിവരെ തടയിടാനും ഇതിലൂടെ സാധിക്കുമെന്നാണ് സമിതിയുടെ അനുമാനം. വിസയക്ക് അപേക്ഷിക്കുന്നവരുടെ കുറഞ്ഞ പ്രായം പതിനെട്ടുവയസായി ഉയര്‍ത്തണമെന്നും സമിതി നിര്‍ദേശിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha