ഓസ്‌ട്രേലിയന്‍ ഇന്ത്യന്‍ പെന്തക്കോസ്‌തല്‍ കോണ്‍ഫറന്‍സ് സമാപിച്ചു
പുനരുത്ഥാരണ ശക്‌തി പ്രാപിച്ചവര്‍ സുവിശേഷീകരണ പ്രവര്‍ത്തിയില്‍ ഉല്‍സാഹമുള്ളരും ജീവിത വിശുദ്ധി കാത്തു സൂക്ഷിക്കുന്നവരും ആയിരിക്കണമെന്ന് പാസ്‌റ്റര്‍ കെ. ജോയി ഓര്‍മ്മിപ്പിച്ചു. വെന്റ് വര്‍ത്ത് വില്ലയിലെ റെഡ് ഗം സെന്ററില്‍ നടന്ന നാലാമത് ഓസ്‌ട്രേലിയന്‍ ഇന്ത്യന്‍ പെന്തക്കോസ്‌തല്‍ കോണ്‍ഫറന്‍സില്‍ സമാപന സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. മരണത്തിന്റെ ജയവും വിഷമുള്ളും യേശുക്രിസ്‌തുവിന്റെ പുനരുദ്ധാരണത്തിലൂടെ തകര്‍ക്കപ്പെട്ടിരിക്കയാല്‍ ദൈവജനം ഭയപ്പെടേണ്ടതില്ലെന്നു കോണ്‍ഫറന്‍സിന്റെ മുഖ്യ പ്രസംഗകനായിരുന്ന ഡോ. ജോണ്‍ കെ. മാത്യു പറഞ്ഞു.
ഏപ്രില്‍ 18 നു ആരംഭിച്ച കോണ്‍ഫറന്‍സ് നാഷണല്‍ പ്രസിഡന്റ് പാസ്‌റ്റര്‍ തോമസ് ജോര്‍ജ് ഉദ്‌ഘാടനം ചെയ്‌തു. `ഉയര്‍പ്പിന്റെ ശക്‌തിയാല്‍ ക്രിസ്‌തുവിനെ അറിയുവാനും ക്രിസ്‌തുവിലാകുവാനും,ക്രിസ്‌തുവിനെപ്പോലെയാകുവാനും സാധിക്കുമെന്ന് ഉദ്‌്‌ഘാടന സന്ദേശത്തില്‍ അദ്ദേഹം പ്രസ്‌താവിച്ചു.
ശനിയാഴ്‌ച രാവിലെ യുവജനങ്ങള്‍ക്കും, സഹോദരിമാര്‍ക്കും, കുടുംബങ്ങള്‍ക്കും വേണ്ടി പ്രത്യേക സെഷനുകളും ഉച്ചകഴിഞ്ഞ് പി. വൈ. പി. എയുടെ നേതൃത്വത്തില്‍ യുത്ത് സെഷന്‍ താലന്തു പരിശോധന എന്നിവയും നടത്തപ്പെട്ടു. ഈ സെഷനുകളില്‍ സിസ്‌റ്റര്‍ ഷെര്‍ലി മാത്യു, സിസ്‌റ്റര്‍ സൂസന്‍ പണിക്കര്‍, പാസ്‌റ്റര്‍ കെ. ജോയി, പാസ്‌റ്റര്‍ എബി പീറ്റര്‍ എന്നിവര്‍ വിവിധ സെഷനുകളിലായി ദൈവവചനം ശുശ്രൂഷിച്ചു. വിവിധ യോഗങ്ങള്‍ക്ക് പാസ്‌റ്റര്‍മാരായ മാത്യു തര്യന്‍, പ്രകാശ് ജേക്കബ്, ഒ. വര്‍ഗീസ്, എബ്രഹാം ജോര്‍ജ്, ഏലിയാസ് ജോണ്‍, സജിമോന്‍ സ്‌കറിയ, സുനില്‍ പണിക്കര്‍, ഷിബു വര്‍ഗീസ്, ഷാജി സി. മത്തായി എന്നിവര്‍ നേതൃത്വം നല്‍കി. ദൈവിക സാന്നിദ്ധ്യം നിറഞ്ഞു നിന്ന ഗാന ശുശ്രൂഷകള്‍ക്ക് പാസ്‌റ്റര്‍ വില്യം മല്ലാശ്ശേരി നേതൃത്വം നല്‍കി.
സമാപന ദിവസം നടന്ന സഭായോഗത്തില്‍ മേശയ്‌ക്ക് പാസ്‌റ്റര്‍ തോമസ് ജോര്‍ജ് നേതൃത്വം നല്‍കി. നാഷണല്‍ സെക്രട്ടറി പാസ്‌റ്റര്‍ പ്രകാശ് ജേക്കബ് കൃതജ്‌ഞത രേഖരപ്പെടുത്തി.
ഓസ്‌ട്രേലിയയുടെ എല്ലാ സംസ്‌ഥാനങ്ങളില്‍ നിന്നും നൂറു കണക്കിനു പ്രതിനിധികള്‍ പങ്കെടുത്ത കോണ്‍ഫറന്‍സ് ദൈവിക സാന്നിദ്ധ്യം കൊണ്ടും, സഭകളുടെയും, വിശ്വാസികളുടെയും പങ്കാളിത്തവും പിന്തുണയും കൊണ്ടും വളരെ അനുഗ്രഹമായി തീര്‍ന്നു. അടുത്ത കോണ്‍ഫറന്‍സ് 2015 മാര്‍ച്ച് മാസം 27, 28, 29 തിയതികളില്‍ ഗോള്‍ഡ് കോസ്‌റ്റില്‍ വച്ചു നടത്തുവാന്‍ തീരുമാനിച്ചു.
വാര്‍ത്ത: പാസ്‌റ്റര്‍ ഏലിയാസ് ജോണ്‍
https://www.facebook.com/Malayalivartha