സത്യത്തിന്റെ പാതയില്‍നിന്ന് വൃതിചലിക്കരുത്: ജസ്റ്റിസ് കുര്യന്‍ ജോസഫ്
സുപ്രീം കോടതി ജഡ്ജിയും കാത്തലിക് ബിഷപ്‌സ് കോണ്‍ഫ്രന്‍സ് ഓഫ് ഇന്‍ഡ്യയുടെ ആദ്യ വൈസ് പ്രസിഡന്‍റുമായിരുന്ന ജസ്റ്റിസ് കുര്യന്‍ ജോസഫിന് മെല്‍ബണ്‍ രൂപതാ ആസ്ഥാനത്ത് സ്വീകരണം നല്‍കി. സീറോ മലബാര്‍ ഓസ്‌ട്രേലിയ രൂപത അദ്ധ്യക്ഷന്‍ ബിഷപ്പ് ബോസ്‌കൊ പുത്തൂരിന്റെ നേതൃത്വത്തിലാണ് ജസ്റ്റിസിനെ സ്വീകരിച്ചത്. ഫാ. പീറ്റര്‍ കാവുംപുറം, ഫാ.വര്‍ഗ്ഗീസ് കുരിശിങ്കല്‍, ഫാ.ടോമി കളത്തൂര്‍, ഫാ.ജോസി കിഴക്കേത്തലയ്ക്കല്‍ തുടങ്ങിയ വൈദികരും ജനങ്ങളും പങ്കെടുത്തു. ഫാ.പീറ്റര്‍ കാവുംപുറത്തിന്റെ നേതൃത്വത്തില്‍ നടന്ന യാമ പ്രാത്ഥനയോടെ ചടങ്ങുകള്‍ ആരംഭിച്ചു.
സത്യവും നീതിയും മാത്രമല്ല, കാരുണ്യവും ദയയും ചേര്‍ന്ന അപൂര്‍വ്വ വ്യക്തിത്വത്തിന്റെ ഉടമയാണ് ജസ്റ്റിസ് കുര്യന്‍ ജോസഫെന്ന് സ്വാഗതം ആശംസിച്ചു കൊണ്ട് ബിഷപ്പ് ബോസ്‌ക് പുത്തൂര്‍ പറഞ്ഞു. സത്യസന്ധരായി വളര്‍ന്നു വരാന്‍ ഓസ്‌ട്രേലിയന്‍ സീറോ മലബാര്‍ സമൂഹത്തിനു കഴിയണമെന്ന് ജസ്റ്റിസ് കുര്യന്‍ ജോസഫ് ആഹ്വാനം ചെയ്തു. മെല്‍ബണ്‍ രൂപത കേന്ദ്രത്തില്‍ വരികയും ആശംസകള്‍ അറിയിക്കുകയും ചെയ്ത ജസ്റ്റിസിന് ബിഷപ്പ് നന്ദി പറഞ്ഞു. സ്‌നേഹവിരുന്നോടെ ചടങ്ങുകള്‍ അവസാനിച്ചു.
https://www.facebook.com/Malayalivartha