പഠനത്തില്‍ മികവ് പുലര്‍ത്തിയവര്‍ക്ക് അവാര്‍ഡ് നല്‍കി
ഓസ്‌ട്രേലിയായില്‍ പ്ലസ്ടുവിന് ഏറ്റവും ഉയര്‍ന്ന മാര്‍ക്ക് കരസ്ഥമാക്കിയ ഷെറിന്‍ ലീസാ തോമസിന് വിക്ടോറിയന്‍ കാബിനറ്റ് സെക്രട്ടറിയും എം.പി.യുമായ ഇന്‍ഗാ പെലീബ് ട്രോഫി വിതരണം ചെയ്തു. ജോസ് എം ജോര്‍ജിന്റെ നേതൃത്വത്തില്‍ നടന്ന വിപുലമായ ചടങ്ങില്‍ പ്രിയങ്ക ജോയി അതിഥികളെ സ്വീകരിച്ചു. ദേശീയ ജനറല്‍ സെക്രട്ടറി ജോര്‍ജ് തോമസ് സ്വാഗതം പറഞ്ഞു. അമന്‍ഡ സ്റ്റാഫേല്‍സണ്‍, പ്രസാദ് ഫിലിപ്പ്, ജോനാ പാലാട്‌സ്ഡ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. ജോജി കാഞ്ഞിരപ്പള്ളി, ഭാരവാഹികളായ അജോ അങ്കമാലി, ജിബി ഫ്രാങ്ക്ലൂന്‍, ജോര്‍ജ് എബ്രഹാം, വിഷ്ണു ചെമ്പന്‍കുളം, സജി തൊടുപുഴ, അന്‍ജു ജയിംസ് എന്നിവര്‍ ചടങ്ങിന് നേതൃത്വം നല്‍കി.
കലാകായിക രംഗത്തെ പ്രമുഖരെ ഉള്‍പ്പെടുത്തി വിപുലമായ കമ്മിറ്റി ഉണ്ടാക്കുമെന്നും കുട്ടികളുടെ പഠനത്തിനായി കൊടുക്കുന്ന നെഹ്‌റു ട്രോഫിയും ഇന്ദിരാഗാന്ധി മെമ്മോറിയല്‍ ട്രോഫിയും രാജീവ് ഗാന്ധി മെമ്മോറിയല്‍ ട്രോഫിയും ഏര്‍പ്പെടുത്തുമെന്നും സംഘാടകര്‍ അറിയിച്ചു.
പ്രസംഗകലയില്‍ പ്രാവീണ്യം തെളിയിക്കുന്നവര്‍ക്ക് മുന്‍ മുഖ്യമന്ത്രി കെ.കരുണാകരന്റെ പേരിലുള്ള റോളിംഗ് ട്രോഫിയും സമ്മാനിക്കുമെന്ന് ജോസ് എം ജോര്‍ജ് അറിയിച്ചു. ചടങ്ങില്‍ ജോജി ജോണ്‍ നന്ദിയും പറഞ്ഞു.
https://www.facebook.com/Malayalivartha