മലയാളി അസോസിയേഷന് ടൗണ്‍സ് വില്ലില്‍ കറിനൈറ്റ് സംഘടിപ്പിച്ചു
ടൗണ്‍സ്വില്‍ ഹോസ്പിറ്റല്‍ ചില്‍ഡ്രന്‍സ് വാര്‍ഡിലേക്കുള്ള ഫണ്ട് റെയിസിംഗിന്റെ ഭാഗമായി കറിനൈറ്റ് വിവിധ പരിപാടികളോടെ നടത്തി. തിരുവാതിര, ഭരതനാട്യം കൂടാതെ ബോളിവുഡ് ഡാന്‍സ് ടൗണ്‍സ്വില്‍ കോമിക്സിന്റെ സിനിമാറ്റിക് പ്രോഗ്രാം തുടങ്ങിയ ചടങ്ങില്‍ പങ്കെടുത്ത വിദേശികളടക്കമുള്ളവര്‍ ആസ്വദിച്ചു.
മലയാളികളുടെ ഊര്ജ്ജസ്വലത ഓസ്ട്രേലിയയ്ക്ക് എന്നും മുതല്‍ക്കൂട്ടാണെന്ന് ചടങ്ങില്‍ സംബന്ധിച്ച ക്യൂന്‍സ് ലാന്റ് സ്റ്റേറ്റ് നിനിസ്റ്റര് ഡേവിഡ് ക്രിസ ഫുള്ളി അഭിപ്രായപ്പെട്ടു. ടൗണ്‍സ്വില്‍ മേയര്‍ ജെന്നിഹില്, എം.പി ഈവര്ജോണ്സ് തുടങ്ങിയവര്‍ സംബന്ധിച്ചു.
മലയാളി അസോസിയേഷന്റെ നേതൃത്വത്തില്‍ ടൗണ്‍സ് വില്ലിലുള്ള എല്ലാ ഇന്ത്യാക്കാരേയും അണി നിരത്തി ഇന്ത്യാഫെസ്റ്റിവല് ഒക്ടോബര്‍ 25 ാം തിയതി നടത്താന്‍ തീരുമാനിച്ചതായി ഭാരവാഹികള്‍ അറിയിച്ചു.
https://www.facebook.com/Malayalivartha