ബ്രിസ്ബേനില്‍ സംയുക്ത തിരുനാള്‍ ആഘോഷിച്ചു
ബ്രിസ്ബേനിലെ സീറോ മലബാര്‍ സഭാ വിശ്വാസികള്‍ പരിശുദ്ധ ദൈവമാതാവിന്റെയും വിശുദ്ധ അല്‍ഫോന്‍സാമ്മയുടെയും വിശുദ്ധ മേരി മക്ക്ലിപ്പിന്റെയും സംയുക്ത തിരുനാള്‍ നോര്‍ത്ത് ഗേറ്റ് സെന്റ് ജോണ്‍സ് ദേവാലയത്തില്‍ ആഘോഷിച്ചു.
സീറോ മലബാര്‍ രൂപതാ അധ്യക്ഷന്‍ മാര്‍ ബോസ്കോ പുത്തൂരിന്റെ മുഖ്യ കാര്‍മികത്വത്തില്‍ ആഘോഷമായ തിരുനാള്‍ കുര്‍ബാനയും തിരുസ്വരൂപങ്ങള്‍ വഹിച്ചുകൊണ്ട് നഗരംചുറ്റി തുരുനാള്‍ പ്രദക്ഷിണവും നടന്നു.
തുടര്‍ന്ന് സമാപന ആശിര്‍വാദവും ആയിരക്കണക്കിന് വിശ്വാസികള്‍ പങ്കെടുത്ത സ്നേഹവിരുന്നും നടന്നു. തിരുനാള്‍ ശുശ്രൂഷകള്‍ക്ക് ഫാ. പീറ്റര്‍ കാവുംപുറം, ഫാ. തോമസ് അരീക്കുഴി, ഫാ. തോമസ് മണിമല, ഫാ. പോള്‍ ചക്കാനിക്കുന്നേല് തുടങ്ങിയവര്‍ നേതൃത്വം നല്കി.
https://www.facebook.com/Malayalivartha