വിദ്യാര്‍ത്ഥിയുമായി ലൈംഗിക ബന്ധം പുലര്‍ത്തിയ അധ്യാപികക്കെതിരെ കുറ്റം ചുമത്തി
ഓസ്ട്രേലിയയില്‍ വിദ്യാര്‍ത്ഥിയുമായി ലൈംഗിക ബന്ധം പുലര്‍ത്തിയ അധ്യാപികക്കു മേല്‍ കുറ്റം ചുമത്തി. 2009 ലാണ് 31 കാരിയായ അധ്യാപിക വിദ്യാര്‍ത്ഥിയായ 13 കാരനുമായി ലൈംഗിക ബന്ധം പുലര്‍ത്തിയത്. സ്കൂളില്‍ ടീച്ചറുമായി നല്ല സൗഹൃദത്തിലായിരുന്നു ഈ വിദ്യാര്‍ത്ഥി. പിന്നീട് 2009 ല്‍ വിദ്യാര്‍ത്ഥിയുടെ പഠനം മറ്റൊരു സ്കൂളിലേക്ക് മാറി. തുടര്‍ന്ന് ഫോണിലൂടേയും ഇമെയിലിലൂടേയും ഇവരുടെ സൗഹൃദം വളരുകയായിരുന്നു. ആണ്‍കുട്ടിയ്ക്ക് പതിനാലു വയസായപ്പോഴാണ് ഇരുവരും ലൈംഗികമായി ബന്ധപ്പെട്ടതെന്നാണ് പോലീസ് പറയുന്നത്. പതിനാറു വയസിനു താഴെയുള്ള കുട്ടിയുമായി ലൈംഗിക ബന്ധം സ്ഥാപിക്കുക, കുട്ടിയോട് അപമര്യാദയായി പെരുമാറുക തുടങ്ങിയ കുറ്റങ്ങളാണ് ഇപ്പോള്‍ മുപ്പത്തി അഞ്ച് വയസുളള അധ്യാപികക്കുമേല് ചുമത്തിയിരിക്കുന്നത്. ഏപ്രില്‍ ഒമ്പതിന് ഇവര്‍ പെര്‍ത്ത് മജിസ്ട്രേറ്റിനു മുന്പില് ഹജരാകും.
https://www.facebook.com/Malayalivartha