വളരെ വേഗം ഇടപെട്ടു, അമ്മയുടെ മരണവിവരമറിഞ്ഞ മലയാളിക്ക് കേരളത്തിലെത്താൻ വിദേശകാര്യ മന്ത്രാലയത്തിന്റെ സഹായം
അമ്മയുടെ മരണവിവരമറിഞ്ഞ് മലയാളിക്ക് കേരളത്തിലെത്താൻ വിദേശകാര്യ മന്ത്രാലയത്തിന്റെ സഹായം. കാനഡയിലെ ടൊറന്റോയിൽ ന്യൂക്ലിയർ ഇൻസ്പെക്ടറായി വിരമിച്ച പേയാട് അലകുന്നം പാഞ്ചജന്യത്തിൽ സന്തോഷ് കുമാർ പിള്ള (58)യ്ക്കു നാട്ടിലെത്താനാണ് കേന്ദ്രമന്ത്രി വി.മുരളീധരന്റെ ഓഫിസും ഖത്തറിലെ ഇന്ത്യൻ കോൺസുലേറ്റും ഇടപെട്ടത്.
സംഭവത്തെക്കുറിച്ച് സന്തോഷ് കുമാർ പിള്ള പറയുന്നതിങ്ങനെ
അമ്മ മരിച്ചെന്നറിഞ്ഞ് പെട്ടെന്നു ടിക്കറ്റ് ബുക്ക് ചെയ്ത് പുറപ്പെട്ടപ്പോൾ ഓവർസീസ് സിറ്റിസൻ ഓഫ് ഇന്ത്യ പാസ്പോർട്ട് എടുക്കാൻ മറന്നു. ദോഹയിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള വിമാനത്തിലേക്കു കയറാൻ നേരമാണ് ഒസിഐ ആവശ്യപ്പെട്ടത്. ഇതോടെ തിരുവനന്തപുരത്ത് എത്തിയ ശേഷം വീസ എടുക്കാൻ കഴിയുമോയെന്നറിയാൻ ഖത്തർ എയർവേയ്സ് അധികൃതരും ഞാനും തിരുവനന്തപുരത്തെ ഫോറിൻ റീജനൽ റജിസ്ട്രേഷൻ ഓഫിസറെ ബന്ധപ്പെട്ടുവെങ്കിലും ഫലമുണ്ടായില്ല.പിന്നാലെ ഖത്തർ ഏവിയേഷൻ അധികൃതർ കാനഡയിലേക്കു തിരിച്ചയയ്ക്കാൻ തീരുമാനിച്ചു. ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിനും എംബസിക്കുമെല്ലാം ഞാൻ മെയിലിൽ അപേക്ഷ അയച്ചു.
പരാതി ലഭിച്ചതായി കേന്ദ്രമന്ത്രി വി.മുരളീധരന്റെ ഓഫീസിൽ നിന്ന് മറുപടി വന്നു. പിന്നീട് വിവരമൊന്നും ലഭിച്ചുരുന്നില്ല. ടൊറന്റോയിലേക്കുള്ള വിമാനം കയറാൻ ക്യൂവിൽ നിൽക്കുമ്പോഴാണ് ഇന്ത്യൻ കോൺസുലേറ്റിൽ നിന്നു വിളിവന്നു. അനൗൺസ്മെന്റിലൂടെ തിരിച്ചു ചെല്ലാൻ ഇന്ത്യൻ കോൺസുലേറ്റിൽ നിന്ന് അറിയിച്ചിരിക്കുന്നു എന്നു പറഞ്ഞു. എയർപോർട്ട് അധികൃതർ എന്നെ കോൺസുലേറ്റിൽ എത്തിച്ചു. ഒരു മണിക്കൂറിനുള്ളിൽ അവിടെ നിന്ന് എനിക്കു വീസ ലഭിച്ചു. ബുധനാഴ്ച പുലർച്ചെ 3 മണിക്ക് ഞാൻ തിരുവനന്തപുരത്ത് എത്തി അമ്മയ്ക്ക് അന്ത്യ കർമങ്ങൾ ചെയ്തുവെന്നു സന്തോഷ് കുമാർ പറയുന്നു.
https://www.facebook.com/Malayalivartha