ഹെയ്തി തലസ്ഥാനമായ പോർട്ട്-ഓ-പ്രിൻസിൽ വിമതഗ്രൂപ്പിന്റെ ആക്രമണം വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ ഈ അക്രമങ്ങളെ പ്രതിരോധിക്കാൻ സൈനിക വിമാനം അയച്ചതായി പ്രതിരോധ മന്ത്രി അനിത ആനന്ദും വിദേശകാര്യ മന്ത്രി മെലാനി ജോളിയും സംയുക്തമായി അറിയിച്ചു.
CP-140 അറോറ വിമാനമാണ് അയച്ചിരിക്കുന്നതെന്നും ഇരുവരും വ്യക്തമാക്കി.ഹെയ്തിയുടെ അഭ്യർത്ഥനയെ തുടർന്നാണ് വിമാനം അയക്കുന്നതെന്നും കനേഡിയൻ സർക്കാർ പറഞ്ഞു. പട്രോളിംഗ് വിമാനം നിലവിൽ ഹെയ്തിയിലാണെന്നും നിരീക്ഷണത്തിനും ഇന്റലിജൻസ് ശ്രമങ്ങൾക്കും സഹായിക്കുന്നതിനായി കുറച്ച് ദിവസങ്ങൾ അവിടെ തുടരുമെന്നും ഇരുവരും അറിയിച്ചു.കനേഡിയൻ പട്രോളിംഗ് വിമാനം അയക്കുന്നത് ക്രിമിനൽ അക്രമങ്ങൾക്കെതിരെ പോരാടുന്നതിനും സമാധാനപരവും സമൃദ്ധവുമായ ഭാവിക്ക് ആവശ്യമായ സാഹചര്യങ്ങൾ സൃഷ്ടിക്കുന്നതിനുമുള്ള ശ്രമങ്ങളെ ശക്തിപ്പെടുത്തുമെന്ന് പ്രതിരോധ മന്ത്രി അനിത ആനന്ദ് പറഞ്ഞു.
പോർട്ട് ഓ പ്രിൻസ് (Map), ഹെയ്ത്തിയിലെ ഏറ്റവും വലിയ ജനസംഖ്യയുള്ള തലസ്ഥാനമാണ്. .. ഹെയ്റ്റിയുടെ സാമ്പത്തിക കേന്ദ്രം കൂടിയാണ് , . പോർട്ട് ഓ പ്രിൻസ് വഴി ഹെയ്റ്റിയിൽ നിന്നും ഏറ്റവും കൂടുതൽ കയറ്റുമതി ചെയ്യുന്ന കാപ്പി, പഞ്ചസാര എന്നിവയാണ് കഴിഞ്ഞ വേനൽക്കാലം മുതൽ പോർട്ട്-ഓ-പ്രിൻസിൽ ആക്രമണം ആരംഭിച്ചിരുന്നു. തുടർന്ന് നൂറുകണക്കിന് ആളുകളെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതായി റിപ്പോർട്ടുണ്ട്. ആരോഗ്യ സംരക്ഷണം, വെള്ളം തുടങ്ങിയവ ഗുണ്ടാസംഘങ്ങൾ നിയന്ത്രിക്കുകയാണെന്നും സ്ത്രീകളെയും കുട്ടികളെയും ലൈംഗികമായി പീഡിപ്പിക്കുന്നതായും യുഎൻ ആരോപിക്കുന്നു.
ഇതിനിടയിൽ ശക്തമായ കാറ്റ് വീശുന്നതിന്റെ പശ്ചാത്തലത്തില്‍ തെക്കുപടിഞ്ഞാറന്‍ ഒന്റാരിയോയില്‍ ജാഗ്രത നിര്‍ദേശവുമായി എന്‍വയോണ്‍മെന്റ് കാനഡ. ഇന്ന് രാവിലെ മുതല്‍ വൈകുന്നേരം വരെ തെക്ക് പടിഞ്ഞാറന്‍ കാറ്റ് മണിക്കൂറില്‍ 80 കിലോമീറ്റര്‍ വേഗതയില്‍ വീശാന്‍ സാധ്യതയുണ്ടെന്നും ദേശീയ കാലാവസ്ഥാ ഏജന്‍സി അറിയിച്ചു.ഹാമില്‍ട്ടണ്‍, ഡണ്‍വില്ലെ, കാലിഡോണിയ, ഹാല്‍ഡിമാന്‍ഡ്, നയാഗ്ര ,ഓക്‌സ്‌ഫോര്‍ഡ് , സിംകോ ഡല്‍ഹി ,നോര്‍ എന്നീ പ്രദേശങ്ങളില്‍ അതിശക്തമായ കാറ്റ് വീശുമെന്നും ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും എന്‍വയോണ്‍മെന്റ് കാനഡ മുന്നറിയിപ്പ് നല്‍കി. ശക്തമായ കാറ്റില്‍ മരങ്ങള്‍ വൈദ്യുതി ലൈനുകളിലേക്ക് വീഴുന്നത് വൈദ്യുതി തടസ്സത്തിന് കാരണമാകുമെന്നും ദേശീയ കാലാവസ്ഥാ ഏജന്‍സി അറിയിച്ചു.
https://www.facebook.com/Malayalivartha