12 പേരുടെ ജീവനെടുത്ത ട്രെയിന്‍ സ്ഫോടനക്കേസ് പ്രതി, സിമി നേതാവായ മലയാളി ഭീകരൻ കാം ബഷീറിർ 20 വർഷത്തിന് ശേഷം കാനഡയില്‍ അറസ്റ്റിൽ, വര്‍ഷങ്ങളായി മറ്റൊരു പേരില്‍ കാനഡയില്‍ ജീവിച്ചുവരികയായിരുന്ന ഇയാൾ പിടിയിലായത് പൊലീസ് വലയിലാകാന്‍ പോകുന്നുവെന്ന് മണത്തറിഞ്ഞ് രക്ഷപ്പെടാന്‍ ശ്രമം നടത്തുന്നതിനിടെ
2003 ല്‍ മഹാരാഷ്ട്രയിലെ മുലുന്ദില്‍ നടന്ന ട്രെയിന്‍ സ്‌ഫോടന കേസിലെ പ്രതിയും സിമി നേതാവുമായ കാം ബഷീര്‍ എന്നറിയപ്പെടുന്ന ചാനെപറമ്പില്‍ മുഹമ്മദ് ബഷീര്‍ കാനഡയില്‍ അറസ്റ്റിൽ. ഇയാൾ വര്‍ഷങ്ങളായി മറ്റൊരു പേരില്‍ കാനഡയില്‍ ജീവിച്ചുവരികയായിരുന്നു. പൊലീസ് വലയിലാകാന്‍ പോകുന്നുവെന്ന് മണത്തറിഞ്ഞ കാം ബഷീര്‍ രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ പിടിയിലായത്. പ്രതിയ്‌ക്കെതിരെ നേരത്തെ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.
കാനഡയിൽ നിന്ന് കടക്കാൻ ശ്രമിക്കവേ വിമാനത്താവള അധികൃതരാണ് റെഡ് കോർണർ നോട്ടീസ് ഉണ്ടെന്ന് മനസ്സിലാക്കി തടഞ്ഞുവച്ചത്. ഇയാളെ വിട്ടുകിട്ടാനുള്ള നടപടികള്‍ മുംബൈ പോലീസ് ആരംഭിച്ചിട്ടുണ്ട്.ഇതേതുടർന്ന് മംബൈ പൊലീസ് പ്രത്യേക കോടതി അനുമതിയോടെ, ബഷീറിന്റെ ബന്ധുവിൽ നിന്ന് ഡിഎൻഎ പ്രൊഫൈൽ ടെസ്റ്റ് നടത്താൻ അനുമതി തേടി. ക്രൈംബ്രാഞ്ചിന്റെ ആറാം യൂണിറ്റാണ് എറണാകുളത്ത് താമസിക്കുന്ന ബഷീറിന്റെ സഹോദരിയുടെ രക്ത സാമ്പിൾ എടുക്കാൻ അനുമതി തേടിയത്.
ആലുവയില്‍ താമസിക്കുന്ന സഹോദരി സുഹ്റാബീവി ഇബ്രാഹിം കുഞ്ഞിയുടെ രക്തപരിശോധന നടത്തണമെന്ന് പ്രത്യേക കോടതിയോട് ആവശ്യപ്പെട്ടിരുന്നു. ദീര്‍ഘകാലമായി അപ്രത്യക്ഷനായ ഒരാളുടെ ഡിഎന്‍എ പരിശോധനയ്ക്ക് ഇപ്പോള്‍ സഹോദരിയുടെ രക്തം ആവശ്യപ്പെടുന്നതില്‍ അര്‍ത്ഥമില്ലെന്ന് കാണിച്ച് സുഹറാ ബീവിയ്ക്ക് വേണ്ടി അഭിഭാഷകനായ ഷെറീഫ് ഷെയ്ഖ് വാദിച്ചെങ്കിലും നടന്നില്ല. കോടതി ഡിഎന്‍എ പരിശോധനയ്ക്ക് രക്തസാമ്പിള്‍ എടുക്കുന്നതിന് അനുവാദം നല്‍കി. രക്ത സാമ്പിൾ നൽകി സഹകരിക്കണമെന്ന് കോടതി ബഷീറിന്റെ സഹോദരിക്ക് നിർദ്ദേശം നൽകി.
ആലുവാ സ്വദേശിയും മലയാളിയുമായ ഭീകരനെ കാം ബഷീര്‍ എയറോനോട്ടിക്കല്‍ എന്‍ജീനിയറായിരുന്നു. 2011ൽ പാക്കിസ്ഥാനിൽ ഒളിവിൽ കഴിഞ്ഞിരുന്ന ഇന്ത്യയുടെ വാണ്ടഡ് പട്ടികയിൽ പെട്ട 50 പേരിൽ ഒരാളായിരുന്നു. ഇന്ത്യയില്‍ നിന്നും മോസ്റ്റ് വാണ്ടഡ് ക്രിമിനല്‍ പാകിസ്ഥാനില്‍ ഐഎസ്ഐ ക്യാമ്പില്‍ പരിശീലനം ലഭിച്ച ആദ്യ ഇന്ത്യക്കാരില്‍ ഒരാൾ കൂടിയാണ് ബഷീർ. പാകിസ്ഥാനില്‍ നിന്നും പിന്നീട് ഷാര്‍ജയില്‍ ബഷീര്‍ എത്തി.
അപ്പോള്‍ ഗള്‍ഫ് രാജ്യങ്ങളില്‍ ജോലി ചെയ്യുന്ന കേരളത്തിലെ മുന്‍ സിമി പ്രവര്‍ത്തകരുമായി കാം ബഷീര്‍ നിരന്തരം ബന്ധം പുലര്‍ത്തിയിരുന്നു. നല്ല സമ്പന്നനായിരുന്നതിനാല്‍ ഇയാള്‍ ഷാര്‍ജയില്‍ നിന്നും ദുബായിലേക്കും അവിടെ നിന്നും സിംഗപ്പൂരിലേക്കും പിന്നീട് അവിടെ നിന്നും കാനഡയിലേക്കും എത്തി. സൗദിയില്‍ തീവ്രവാദ സെല്‍ പ്രവര്‍ത്തിപ്പിച്ചിരുന്നു. അവിടെ നിരവധി യുവാക്കളെ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കായി റിക്രൂട്ട് ചെയ്തിരുന്നു.
പാക്കിസ്ഥാന്റെ ഇന്റർ സർവീസസ് ഇന്റലിജൻസുമായി (ഐഎസ്‌ഐ) അടുത്ത ബന്ധം പുലർത്തിയിരുന്ന ഇയാൾ ലഷ്‌കർ ഇ തൊയ്ബ ഉൾപ്പെടെയുള്ള വിവിധ സംഘടനകൾക്ക് കീഴിൽ തീവ്രവാദ പരിശീലനത്തിനായി ഇന്ത്യയിൽ നിന്ന് യുവാക്കളെ റിക്രൂട്ട് ചെയ്യുന്നതിൽ സജീവമായി താൽപ്പര്യം കാണിച്ചിരുന്നുവെന്ന് വിശ്വസിക്കപ്പെടുന്നു.2001-ൽ സിമി നിരോധിച്ചതിനെത്തുടർന്ന് രണ്ട് വിഭാഗങ്ങൾ തമ്മിൽ അഭിപ്രായവ്യത്യാസമുണ്ടായപ്പോൾ ബഷീർ ഇടപെട്ടു.
പ്രശ്‌നങ്ങൾ പരിഹരിക്കാൻ അദ്ദേഹം ഇന്ത്യയിലേക്ക് ഒരു ദൂതനെ അയച്ചു, പക്ഷേ ദൗത്യം പരാജയപ്പെടുകയും സഫ്ദർ നാഗോരിയുടെ നേതൃത്വത്തിലുള്ള വിഭാഗം അതിന്റെ പ്രവർത്തനവുമായി മുന്നോട്ട് പോവുകയും ചെയ്തു. സിമിയുടെ അന്നത്തെ ജനറൽ സെക്രട്ടറിയായിരുന്ന സാക്വിബ് നാച്ചൻ മുളുണ്ട് സ്‌ഫോടനക്കേസിലെ മറ്റൊരു പ്രതിയായിരുന്നു. 10 വർഷത്തെ ജയിൽ വാസത്തിന് ശേഷം 2017ലാണ് ഇയാൾ പുറത്തിറങ്ങിയത്.
മുംബൈയെ നടുക്കിയ മൂന്ന് തീവ്രവാദ സ്ഫോടനങ്ങളുടെ പിന്നിലും കാം ബഷീറിന്‍റെ കരങ്ങളുണ്ട്. 2002 ഡിസംബര്‍ ആറിനാണ് മുംബൈ സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷന് മുന്നില്‍ സ്‌ഫോടനം നടന്നത്. ഇതിന് പിന്നാലെ 2003, ജനുവരി 27ന് മുംബൈയിലെ വൈല്‍ പാര്‍ലെയിലും സ്‌ഫോടനം നടന്നിരുന്നു. 2003 മാര്‍ച്ച് 13നാണ് മൂന്നാമത്തെ സ്‌ഫോടനം നടന്നത്. മുലുന്ദിലെ ലോക്കല്‍ ട്രെയിന്‍ കമ്പാര്‍ട്ട്‌മെന്‍റിലായിരുന്നു സ്‌ഫോടനം.
നിറയെ ആളുകളെ കുത്തിനിറച്ച ലോക്കല്‍ ട്രെയിനിലായിരുന്നു സ്ഫോടനം. 10 പേരാണ് ഈ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടത്. സ്ഫോടനത്തിന് ആര്‍ഡിഎക്സും പെട്രോളിയം ഓയിലും ഉപയോഗിച്ചിരുന്നു. തുടര്‍ന്ന് പോട്ട ( (POTA -prevention of terrorism act) നിയമത്തിന് കീഴില്‍ 13 പേരെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. ബഷീറിന് ഈ സ്‌ഫോടനത്തില്‍ മുഖ്യ പങ്കുണ്ടെന്ന് പോലീസ് കണ്ടെത്തിയിരുന്നു.
ഗൂഢാലോചന കേസിൽ ഫണ്ട് എത്തിച്ചത് ബഷീറാണ് എന്നാണ് മുംബൈ പൊലീസ് പറയുന്നത്. 2016 ഏപ്രിലില്‍ കേസില്‍ പ്രതികളായ 13 പേരില്‍ 10 പേരെയും മുംബൈ പ്രത്യേക കോടതി ശിക്ഷിച്ചിരുന്നു.ഇതില്‍ പിടിക്കപ്പെടാതിരുന്ന പ്രതികളില്‍ മുഖ്യനായിരുന്നു ഇപ്പോൾ പിടിയിലായ കാം ബഷീർ.
https://www.facebook.com/Malayalivartha