കാനഡയില്‍ ഗാന്ധി സമാധാനോത്സവം
ബര്‍ലിംഗ്ടണ്‍: കാനഡയിലെ മക് മാസ്റ്റര്‍ സര്‍വ്വകലാശാലയുടെ ആഭിമുഖ്യത്തില്‍ 21 ാമത് അന്താരാഷ്ട്ര ഗാന്ധി സമാധാനോത്സവം ഒക്ടോബര്‍ 1 മുതല്‍ 5 വരെ വിവിധപരിപാടികളോടെ ഹാമില്‍ട്ടനില്‍ നടന്നു.
ആദ്യദിനം, താലിബാന്‍ അതിക്രമങ്ങള്‍ക്കിരയായ മലാല യൂസഫ്‌സായ്‌യുടെ ഐക്യരാഷ്ട്രസഭാ പ്രസംഗത്തിന്റെ വീഡിയോ പ്രദര്‍ശനത്തെത്തുടര്‍ന്ന് 'അക്രമരാഹിത്യത്തിന്‍െ ആഗോള പ്രസക്തി'യെക്കുറിച്ചുള്ള ചര്‍ച്ചയില്‍ പ്രശസ്തരായ പലരും പങ്കെടുത്തു. ഒക്‌ടോബര്‍ 2 ന് മഹാത്മാഗാന്ധിയുടെ സ്മരണകളെ മുന്‍നിറുത്തി മെഴുകുതിരികള്‍ കത്തിച്ചുകൊണ്ട് ആഗോളാതിക്രമങ്ങള്‍ക്കിരയായവര്‍ക്ക്, യോഗത്തില്‍ പങ്കെടുത്തവര്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു.
മൂന്നാം ദിവസം നടന്ന 'സ്ത്രീകളും ദാരിദ്ര്യവും:മുഖ്യധാരാമൂല്യങ്ങള്‍ക്കടിയിലെ അക്രമമുഖങ്ങള്‍' എന്ന വിഷയത്തില്‍ നടന്ന ചര്‍ച്ചയില്‍ മക് മാസ്റ്റര്‍ സര്‍വ്വകലാശാലയുടെ അദ്ധ്യക്ഷന്‍ ഡോ. പാട്രിക് ഡീന്‍ ആമുഖപ്രസംഗം ചെയ്തു. വനിതാസ്വാശ്രയസംഘത്തിന്‍റെ അദ്ധ്യക്ഷ ഡോ. ഇളാ ഭട്ട് മുഖ്യപ്രഭാഷണം നടത്തി. നാലാം ദിവസം സര്‍വ്വകലാശാലയുടെ സാമൂഹ്യശാസ്ത്രവിഭാഗത്തിന്‍റെ ആഭിമുഖ്യത്തില്‍ നടന്ന 'സ്ത്രീകള്‍ക്കു നേരേയുള്ള ആക്രമണങ്ങള്‍' എന്ന ആഗോളചര്‍ച്ചയില്‍ പലരാജ്യങ്ങളില്‍ നിന്നുള്ള പ്രശസ്തര്‍ പങ്കെടുത്തു.
ഒക്ടോബര്‍ 5 നു നടന്ന സമാപനസമ്മേളനത്തില്‍ ഹാമില്‍ട്ടന്‍ മേയര്‍ ബോബ് ബ്രാറ്റിന അദ്ധ്യക്ഷനായിരുന്നു. മുഖ്യപ്രഭാഷണം നടത്തിയത് ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ ശ്രീമതി പ്രീതി സരണ്‍ ആണ്. കിനിയയില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായി നടത്തപ്പെടുന്ന പുനരധിവാസപദ്ധതിയെക്കുറിച്ച് എക്‌സിക്യൂട്ടിവ് ഡിറക്ടര്‍ ഡോ. ഫിയോണ സാംസണ്‍ വിശദമായി സംസാരിച്ചു.
ഗാന്ധിപ്രതിമയില്‍ ഹാരാര്‍പ്പണം നടത്തിയതിനു ശേഷം ഹാമില്‍ട്ടണ്‍ നഗരത്തില്‍ നടന്ന സമാധാനജാഥയില്‍ വിവിധരാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുത്തു.
വാര്‍ത്ത അയച്ചത്: സുരേഷ് നെല്ലിക്കോട്
https://www.facebook.com/Malayalivartha