2016 ഫോമ കണ്‍വന്‍ഷന്‍ ടൊറന്റോയില്‍
കാനഡയിലെ ഏറ്റവും വലിയ മലയാളി അസോസിയേഷനുകളില്‍ ഒന്നായ കനേഡിയന്‍ മലയാളി അസോസിയേഷന്‍ 2016-ലെ ഫോമയുടെ കണ്‍വന്‍ഷന്‍ ടൊറന്റോയില്‍ വെച്ചു നടത്താന്‍ ഒരു പ്ലാനിംഗ് കമ്മിറ്റിയെ രൂപീകരിച്ചതായി ഫോമയുടെ റീജിയണല്‍ വൈസ് പ്രസിഡന്റ് തോമസ് തോമസും (അപ്പച്ചന്‍), കനേഡിയന്‍ മലയാളി അസോസിയേഷന്‍ പ്രസിഡന്റ് ബോബി സേവ്യറും അറിയിച്ചു.
കാനഡയിലെ ഏറ്റവും വലിയ നഗരമായ ടൊറന്റോയിലെ വിവിധ കണ്‍വന്‍ഷന്‍ സെന്ററുകളും, ഷെറാട്ടണ്‍, ഹില്‍ട്ടണ്‍, ഹെയ്റ്റ് തുടങ്ങി അയ്യായിരത്തിലധികം പേര്‍ക്ക് പങ്കെടുക്കാവുന്ന കണ്‍വന്‍ഷന്‍ സെന്ററും, നയാഗ്രാ ഫോള്‍സ്, ആഫ്രിക്കന്‍ സഫാരി തുടങ്ങിയ മറ്റ് ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാവുന്ന ഒരു പാക്കേജ് ആണ് കമ്മിറ്റി രൂപംകൊടുക്കുന്നത്. ഇതിനോടകം ആല്‍ബ്രട്ട, വാന്‍കൂവര്‍, ക്യൂബക്ക്, യു.എസ്.എ തുടങ്ങിയ സംഘടനകളിലെ മലയാളി സംഘടനകളുമായി കമ്മിറ്റി ചര്‍ച്ചകള്‍ നടത്തി.
ഡിസംബര്‍ 14-ന് ടൊറന്റോയില്‍ വെച്ചു നടക്കുന്ന ഫോമ കണ്‍വന്‍ഷന്‍ കിക്ക്ഓഫിനും, ക്രിസ്തുമസ് ആഘോഷങ്ങള്‍ക്കും ശേഷം അന്തിമ തീരുമാനം അറിയിക്കുന്നതാണെന്ന് മാത്യു കുതിരവട്ടം, രാജേഷ് മേനോന്‍, ജന്നിഫര്‍ പ്രസാദ്, മര്‍ഫി മാത്യു, സന്ധ്യ മനോജ്, പോള്‍ മാത്യു, ജേക്കബ് വര്‍ഗീസ്, ജോമി ജോസഫ്, ദിവ്യ നയ്യാര്‍, അനീഷാ തോമസ്, അജിത് ജോസഫ്, മാത്യു ജോസഫ്, കണ്ണന്‍പിള്ള, യേശുദാസ് ബോസ്‌കോ, അരുണ്‍ നായര്‍ എന്നിവര്‍ അറിയിച്ചു.
കാനഡ കണ്ടിട്ടുള്ളതില്‍ വെച്ച് ഏറ്റവും വലിയ കണ്‍വന്‍ഷന്‍ നടത്തുന്നതിനായി കാനഡയിലെ വിവിധ എം.പിമാര്‍, ഇമിഗ്രേഷന്‍ ആന്‍ഡ് സിറ്റിസണ്‍ഷിപ്പ് മന്ത്രി ബഹുമാനപ്പെട്ട ജാസണ്‍ കെന്നഡി എന്നിവര്‍ കണ്‍വന്‍ഷനുവേണ്ട എല്ലാവിധ സഹായ സഹകരണങ്ങളും വാഗ്ദാനം ചെയ്തു.
പ്രമുഖ വ്യവസായിയും ലോയറുമായ കുല്‍വന്ത് സിംഗ് ഡിയോള്‍, ഡോ. ചന്തന്‍ദിപ് കൗര്‍, ആഷ്‌ലി ഫര്‍ണിച്ചര്‍, സണ്‍ലൈഫ് ഫൈനാന്‍ഷ്യല്‍, യു.എ.ഇ എക്‌സ്‌ചേഞ്ച്, ഓള്‍സ്റ്റേറ്റ്, മണിലാല്‍ ഹൗസ് ഇംപ്രൂവ്‌മെന്റ്‌സ്, ചൈതന്യ ഹെല്‍ത്ത് സര്‍വീസസ്, യുണി ഗ്ലോബ് ട്രാവല്‍സ് തുടങ്ങി ഒട്ടനവധി പേരും ബിസിനസ് സ്ഥാപനങ്ങളും ഡിസംബര്‍ 14-ന് നടക്കുന്ന ഫോമാ കണ്‍വന്‍ഷന് കിക്ക്ഓഫിനും, ക്രിസ്തുമസ് ആഘോഷങ്ങള്‍ക്കും സ്‌പോണ്‍സര്‍ഷിപ്പ് നല്‍കുകയുണ്ടായി. മിസിസ്സാഗായിലുള്ള പായല്‍ ബാങ്ക്വറ്റ് ഹാളില്‍ (3410 Semeuyk Crt) വെച്ചാണ് ആയിരത്തിലധികം പേര്‍ വരുന്ന ഈ സംഗമം നടത്തുന്നത്. ഫോമയുടെ വിവിധ നേതാക്കള്‍, കനേഡിയന്‍ പൊളിറ്റിക്കല്‍ നേതാക്കള്‍, ഗ്രാന്റ് കാനിയന്‍ യൂണിയവേഴ്‌സിറ്റി പ്രതിനിധികള്‍ എന്നിവര്‍ ഈ സമ്മേളനത്തില്‍ പങ്കെടുക്കും. ടൊറന്റോയിലും മറ്റ് സ്ഥലങ്ങളിലുമുള്ള എല്ലാ മലയാളി സുഹൃത്തുക്കളേയും സമ്മേളനത്തിലേക്ക് സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക്: www cmachill.com. ബോബി സേവ്യര്‍ (647 278 7606), തോമസ് തോമസ് (416 845 8225).
ജോയിച്ചന്‍ പുതുക്കുളം
https://www.facebook.com/Malayalivartha