നാലാംക്ലാസ് വിദ്യാര്‍ത്ഥി മഞ്ഞിനടിയില്‍പ്പെട്ട് മരിച്ചു
വീടിനു പുറത്ത് കളിച്ചുകൊണ്ടിരിക്കെ മഞ്ഞിനടിയില്‍ പെട്ട് 9 വയസ്സുകാരന്‍ മരിച്ചു. കാനഡയിലെ ഓറഞ്ച് വില്ലെയിലാണ് സംഭവം. മഞ്ഞുകൂനയില്‍ കളിച്ചുകൊണ്ടിരിക്കുകയായിരുന്ന സഖറി എന്ന നാലാംക്ലാസ് വിദ്യാര്‍ത്ഥിയ്‌ക്കാണ് അപകടം ഉണ്ടായത്. കുട്ടി തുരങ്കമുണ്ടാക്കി കളിയ്‌ക്കുകയായിരുന്നു. അപ്പോഴായിരിക്കാം മഞ്ഞ് ഇടിഞ്ഞു വീഴ്‌ന്നതെന്ന് തോന്നുന്നു. കുറെ സമയം കുഞ്ഞിനെ കാണാത്തതിനാല്‍ അതിന്റെ അമ്മ നടത്തിയ അന്വേഷണത്തിലാണ് കുട്ടിയെ കണ്ടത്. ഉടന്‍ തന്നെ അവര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
https://www.facebook.com/Malayalivartha