മലയാളികള്‍ ഉള്‍പ്പെടെ നിരവധിപേര്‍ വിസതട്ടിപ്പിനിരയായി
ഒരു സ്വകാര്യ ഏജന്‍സി കാനഡയിലേക്ക് വിസ വാഗ്‌ദാനം ചെയ്‌ത് മലയാളികള്‍ ഉള്‍പ്പെടെ നിരവധി പേരെ വഞ്ചിച്ചതായി പരാതി. പേര്‍ രജിസ്റ്റര്‍ ചെയ്യാന്‍ 50 ദിനാറും എമിഗ്രേഷന്‍ ചാര്‍ജെന്നു പറഞ്ഞ് 500 ദിനാറുമാണ് പലരില്‍ നിന്നും വാങ്ങിയത്. എന്നാല്‍ അവര്‍ക്കിപ്പോള്‍ പണവുമില്ല വിസയുമില്ലാത്ത അവസ്ഥയാണ്. ചിലര്‍ എംബസിയില്‍ പരാതിപ്പെട്ടിട്ടുണ്ട്. മനാമയിലെ ഏജന്‍സിയുടെ ഓഫീസ് ഇപ്പോള്‍ അടച്ചുപൂട്ടിയ അവസ്ഥയിലാണ്.
തൊഴില്‍ അന്വേഷകരെ ഏജന്‍സി ക്യാന്‍വാസ് ചെയ്‌തത് പത്രങ്ങളിലും ആനുകാലികങ്ങളിലും പരസ്യം ചെയ്‌താണ്. ഇവരുടെ ഓഫീസിലെത്തുന്നവര്‍ക്ക് മള്‍ട്ടിമീഡിയ സഹായത്താലുള്ള വിവരണമാണ് ആദ്യം നല്‍കുന്നത്. അതില്‍ തന്നെ കൂടുതല്‍ പേരും മയങ്ങിപോകും. ശമ്പളം വാഗ്‌ദാനവും ഏറെയായിരുന്നു. അബുദബിയില്‍ നിന്നും അടിക്കുന്ന ഒറിജിനല്‍ വിസ ലഭിച്ചാല്‍ എത്രയും വേഗം വിമാനം കയറാമെന്നും അവര്‍ പറഞ്ഞിരുന്നു.
കൊല്ലം സ്വദേശിയായ മലയാളി, ഹെവി ഡ്രൈവര്‍ വിസയ്‌ക്കാണ് 2011 ല്‍ രജിസ്റ്റര്‍ ചെയ്‌തത്. അതിനായി 40 ദിനാര്‍ വാങ്ങിച്ചു. പിന്നീട് വിസ ഉടന്‍ ശരിയാകുമെന്ന് പറഞ്ഞതല്ലാതെ മറ്റു വിവരമൊന്നുമുണ്ടായിരുന്നില്ല. വിളിക്കോമ്പോഴൊക്കം ഇത് ആവര്‍ത്തിച്ചുകൊണ്ടേയിരുന്നു. കഴിഞ്ഞ നവംബറില്‍ വിളിച്ച് വിസ നടപടികള്‍ നടക്കുകയാണെന്നും 500 ദിനാര്‍ അടയ്‌ക്കണമെന്നും പറഞ്ഞു. അന്ന് ജൂഫൈറിലായിരുന്നു ഏജന്‍സിയുടെ ഓഫീസ്. അവിടെ ബള്‍ഗേറിയക്കാരിയായ സ്‌ത്രീ.യും തൃശൂര്‍ സ്വദേശിയുമാണുണ്ടായിരുന്നത്. ബള്‍ഗേറിയക്കാരിക്ക് കാനഡ പൗരത്വമുണ്ടെന്നാണ് പറഞ്ഞിരുന്നത്. ശമ്പള വാഗ്‌ദാനം 2.5 ലക്ഷം രൂപയുമായിരുന്നു. എല്ലാം ശരിയായിടട്ടുണ്ടെന്നും പറഞ്ഞ് കാത്തിരുന്ന ഇയാള്‍ക്ക് ഏതാനും ആഴ്‌ച മുമ്പ് ഫോണില്‍ ഒരു മെസേജ് വന്നു. ബ്രട്ടീഷ് കൗണ്‍സിലില്‍ ചേര്‍ന്ന് പരീക്ഷ എഴുതണമെന്നായിരുന്നു മെസേജ്. അതിനെകുറിച്ചൊന്നും വിവരമില്ലാത്ത വെറും ഡ്രൈവര്‍ ആയ അയാള്‍ എങ്ങനെ പരീക്ഷ എഴുതാനാണെന്ന് ചിന്തിച്ച് ആശങ്കാകുലനായിരിക്കുകയാണ്. പിന്നെ ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ ഫോണ്‍ എടുക്കാറേയില്ല. പലിശയ്‌ക്ക് കടം വാങ്ങിയാണ് 500 ദിനാര്‍ ഇയാള്‍ കൊടുത്തത്.
ഇതുകൂടാതെ തൃശൂര്‍ സ്വദേശിയായ യുവാവ് 500 ദിനാര്‍ നല്‍കി എ.സി ടെക്‌നീഷ്യന്‍ വിസക്കാണ് രജിസ്റ്റര്‍ ചെയതിരുന്നത്. അതുപോലെ പൊന്നാനി സ്വദേശിയായ മറ്റൊരു യുവാവ് ഇലക്‌ട്രീഷന്‍ വിസക്കാണ് രജിസ്റ്റര്‍ ചെയ്‌തത്. 500 ദിനാര്‍ അടച്ചെങ്കിലും രസീതൊന്നും നല്‍കിയില്ല. തകഴി സ്വദേശിക്കും പണം നഷ്‌ടപ്പെട്ടിട്ടുണ്ട്. എന്തായാലും ഏകദേശം അന്‍പതോളം മലയാളികള്‍ക്ക് പണം നഷ്‌ടമായിട്ടുണ്ടെന്നാ
ണ് അറിവ്.
https://www.facebook.com/Malayalivartha