പ്രളയത്തില്‍ മുങ്ങി കാനഡ, പ്രളയ ബാധിത പ്രദേശങ്ങളില്‍ 1,200 സൈനികരെ വിന്യസിച്ചു
50 വര്‍ഷത്തിനിടെ ലഭിച്ച ഏറ്റവും ശക്തമായ മഴയില്‍ കാനഡയിലെ ക്യൂബെക്, ബ്രിട്ടിഷ് കൊളംബിയ പ്രവിശ്യകളില്‍ ശക്തമായ പ്രളയം. ക്യുബെക്കിലെ പോണ്‍ടിയാക്, റിയാഗൗഡ്, മോണ്‍ട്രിയല്‍ മുനിസിപ്പാലിറ്റികളില്‍നിന്നു വന്‍തോതില്‍ ആളുകളെ ഒഴിപ്പിച്ചു. ക്യുബെക്കില്‍ 2,800ല്‍പരം ജനങ്ങള്‍ സ്വയം ഒഴിഞ്ഞുപോയങ്കിലും 1,500ല്‍ പരം ജനങ്ങളെ നിര്‍ബന്ധിപ്പിച്ച് ഒഴിപ്പിക്കുകയായിരുന്നു. പ്രളയ ബാധിത പ്രദേശങ്ങളില്‍ 1,200 സൈനികരെ വിന്യസിച്ചു.
ക്യുബെക്കിലെ ഗാസ്‌പെസി മേഖലയിലൂടെ ഭാര്യയ്‌ക്കൊപ്പം രണ്ടുവയസ്സുള്ള കുഞ്ഞുമായി കാറില്‍ യാത്രചെയ്യവെ പൊടുന്നനെയുണ്ടായ ശക്തമായ പ്രളയത്തില്‍ കാര്‍ ഒഴുകിപ്പോയി ഒരാള്‍ മരിച്ചു.
യാത്രക്കാര്‍ കാറിനു മുകളില്‍ കയറിയെങ്കിലും ഒഴുക്കില്‍പ്പെടുകയായിരുന്നുവെന്നു കാനഡയുടെ പബ്ലിക് സേഫ്റ്റി ആന്‍ഡ് എമര്‍ജന്‍സി പ്രിപ്പേര്‍ഡ്‌നെസ് മിനിസ്ട്രി വക്താവ് ഡാന്‍ ബ്രയന്‍ അറിയിച്ചു. പുരുഷന്റെ മൃതദേഹം കണ്ടെത്തി. മരത്തില്‍ത്തൂങ്ങിപ്പിടിച്ച നിലയില്‍ ഭാര്യയെ ജീവനോടെ കണ്ടെത്തിയെങ്കിലും കുട്ടിയെ ഇതുവരെ കണ്ടെത്താനായിട്ടില്ല. ഇവരുടെ പേരു വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
അതിനിടെ, ബ്രിട്ടിഷ് കൊളംബിയയില്‍ പ്രദേശിക അഗ്‌നിശമനസേനാ മേധാവിയെ കാണാതായതായി റോയല്‍ കനേഡിയന്‍ മൗണ്ടഡ് പൊലീസ് അറിയിച്ചു. ക്യാഷ് ക്രീക്ക് മേഖലയില്‍ വച്ചാണ് ഇയാളെ കാണാതായത്. ബ്രിട്ടിഷ് കൊളംബിയയിലെ ടാപ്പെനിലെ വീടിനുമുകളിലേക്ക് മണ്ണിടിഞ്ഞുവീണ് വയോധികനായ ഒരാളെയും കാണാതായിട്ടുണ്ട്.
https://www.facebook.com/Malayalivartha