അയര്‍ലണ്ടിലെ നഴ്‌സുമാര്‍ക്ക് ഇനി കാനഡയില്‍ അവസരം
അയര്‍ലണ്ടിലെ നഴ്‌സുമാര്‍ക്ക് ഇനി കാനഡയില്‍ ധാരാളം അവസരം. ഇതാദ്യമായാണ് എക്‌പ്രസ് എന്‍ട്രി പദ്ധതിയിലൂടെ നേഴ്‌സുമാര്‍ക്ക് അവസരം ഒരുങ്ങുന്നത്. ഇതോടെ അയര്‍ലണ്ട് ഉള്‍പ്പെടെയുളള ഏതാനും രാജ്യങ്ങള്‍ക്ക് കാനഡയില്‍ കുടിയേറാന്‍ എളുപ്പം സാധിക്കുമെന്നാണ് റിപ്പോര്‍ട്ട്. ഫെഡറല്‍ സ്‌കില്‍ഡ് വര്‍ക്കര്‍ പ്രോഗ്രാമില്‍ മാറ്റം വരുത്തിക്കൊണ്ടാണ് കൂടുതല്‍ ആളുകള്‍ക്ക് കാനഡയില്‍ കുടിയേറാന്‍ അവസരം ഒരുക്കന്നത്. നഴ്‌സുമാരെ കൂടാതെ ഫിനാന്‍ഷ്യല്‍, മാനേജര്‍മാര്‍, ഡോക്‌ടര്‍മാര്‍, കമ്പ്യൂട്ടര്‍ വിദഗ്‌ദര്‍, യൂണിവേഴ്‌സിറ്റി അദ്ധ്യാപകര്‍ തുടങ്ങിയ വിവിധ മേഖലകളില്‍ ജോലി ചെയ്യുന്നവര്‍ക്കും കാനഡയില്‍ കുടിയേറാന്‍ അവസരമുണ്ട്.
ഫെഡറല്‍ സ്‌കില്‍ഡ് വര്‍ക്കര്‍ പ്രോഗ്രാമിന് കീഴില്‍ കാനഡയില്‍ കുടിയേറാവുന്നവരുടെ എണ്ണം 5000 ല്‍ നിന്ന് 25,000 ആയി വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. കൂടാതെ കഴിഞ്ഞവര്‍ഷം 24 ഓളം തൊഴില്‍ മേഖലകളിലാണ് കുടിയേറ്റക്കാരെ ക്ഷണിച്ചിരുന്നതെങ്കില്‍ ഈ വര്‍ഷം 50 ഓളം പോസ്റ്റുകളാണ് കുടിയേറ്റക്കാര്‍ക്കായി കാനഡ അവസരം തുറന്നിരിക്കുന്നത്. ഫെഡറല്‍ സ്‌കില്‍ഡ് വര്‍ക്കര്‍ പ്രോഗ്രാം പ്രകാരം കാനഡയില്‍ ജോലി ചെയ്യാവുന്നവരുടെ എണ്ണം 3000 ആയിരുന്നത് കഴിഞ്ഞ വര്‍ഷമാണ് 5000 ആയി ഉയര്‍ത്തിയത്.
https://www.facebook.com/Malayalivartha